ADVERTISEMENT

പത്തനാപുരം (കൊല്ലം) ∙ സൂര്യാഘാതമേറ്റു കുഴഞ്ഞുവീണതെന്നു കരുതുന്നയാൾ മരിച്ചു. കുന്നിക്കോട് തെങ്ങുവിള വീട്ടിൽ ബിജുലാൽ (47) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കു 12.30നു വീടിനു സമീപത്തെ പുരയിടത്തിലാണു സംഭവം. കൃഷി സ്ഥലത്തേക്കു പോകുകയാണെന്നുംപറഞ്ഞു വീട്ടിൽനിന്നു പോയ ബിജുലാലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നു വീട്ടുകാർ അന്വേഷിച്ചപ്പോഴാണു കൃഷിയിടത്തിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടത്.

ശരീരത്തിൽ പുറം ഭാഗത്തും കൈയുടെ വശങ്ങളിലും വയർ ഭാഗത്തും പൊള്ളിയ നിലയിൽ തൊലി അടർന്നിരിക്കുകയായിരുന്നു. ശരീരത്തിൽ അതിഭയങ്കരമായി, തിളയ്ക്കുന്ന വെള്ളത്തിന്റെ ചൂട് പോലെ ചൂടും ബഹിർഗമിക്കുന്നുണ്ടായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലേ യഥാർഥ മരണകാരണം വ്യക്തമാകൂവെന്നാണു ‍ഡോക്ടർമാർ പറയുന്നത്.

ഭാര്യ: ചിഞ്ചു. മക്കൾ: അമൃത. അമിത.

English Summary:

Man Collapsed and Died at Kollam, Sunburn is suspected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com