ഓഹരി വിപണിയിൽ വൻ കുതിപ്പ്; സെൻസെക്സ് ആദ്യമായി 75,000 കടന്നു
Mail This Article
×
ന്യൂഡൽഹി∙ ഇന്ത്യൻ ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് ഓഹരി സൂചികയായ സെൻസെക്സ് ആദ്യമായി 75000 കടന്നു. നിഫ്റ്റിയിലും പുതിയ റെക്കോർഡ് സൃഷ്ടിക്കപ്പെട്ടു. വ്യാപാരത്തിന്റെ തുടക്കത്തിൽ നിഫ്റ്റി 22,700 പോയന്റ് നേട്ടത്തിലാണ്.
വരും ദിവസങ്ങളിൽ നിഫ്റ്റി കൂടുതൽ മുന്നേറ്റമുണ്ടാക്കുമെന്നും 22,529 പോയന്റിനും 22,810 പോയന്റിനുമിടയിൽ തുടരുമെന്നും വിദഗ്ധർ പറയുന്നു. ഇന്‍ഫോസിസ്, മാരുതി സുസുക്കി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. 1622 കമ്പനികൾ നേട്ടമുണ്ടാക്കിയപ്പോൾ 589 കമ്പനികൾക്ക് ഇടിവുണ്ടായി.
English Summary:
Sensex crosses 75,000 for 1st time, Nifty hits record high
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.