‘കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് കെസിവൈഎം; കൂടുതൽ പള്ളികളിൽ സിനിമ പ്രദർശിപ്പിക്കേണ്ടെന്ന് തലശ്ശേരി അതിരൂപത
കണ്ണൂർ∙ വിവാദ സിനിമ ‘കേരള സ്റ്റോറി’ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ചൊവ്വാഴ്ച വൈകിട്ട് പ്രദർശിപ്പിച്ചു. തലശ്ശേരി അതിരൂപതാ യുവജന ഭക്തസംഘടനയായ കെസിവൈഎമ്മിന്റെ നേതൃത്വത്തിലായിരുന്നു പ്രദർശനം സംഘടിപ്പിച്ചത്. സമൂഹത്തിലെ ഒരു വിഭാഗത്തെയും മോശമായി കാണിക്കാനല്ല പ്രദർശനം സംഘടിപ്പിച്ചതെന്നും തെറ്റായ പ്രണയങ്ങൾക്കെതിരെ ജാഗ്രത സൃഷ്ടിക്കാനാണെന്നും കെസിവൈഎം അംഗങ്ങൾ പറഞ്ഞു.

ഇടുക്കി രൂപതയിൽ സിനിമ പ്രദർശിപ്പിച്ചതിനെത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടെയാണു തലശ്ശേരി അതിരൂപതയിലെ യുവജന ഭക്ത സംഘടനാംഗങ്ങൾ രൂപതയ്ക്കു കീഴിലുള്ള പള്ളികളിൽ സിനിമ പ്രദർശിപ്പിക്കുമെന്നു സമൂഹമാധ്യമത്തിൽ കുറിച്ചത്.
എന്നാൽ, കൂടുതൽ പള്ളികളിൽ സിനിമ പ്രദർശിപ്പിക്കേണ്ടെന്ന നിലപാടിലാണു തലശ്ശേരി അതിരൂപത. സിനിമ എടുത്തവരുടെ രാഷ്ട്രീയത്തെ അതിരൂപത പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഈ തിരഞ്ഞെടുപ്പ് കാലത്തു വിവാദ സിനിമ പ്രദർശിപ്പിക്കാൻ താൽപര്യമില്ലെന്നും ബിഷപ്സ് ഹൗസ് വ്യക്തമാക്കി.