പത്തനംതിട്ട∙ അനിൽ ആന്റണിക്ക് നൽകിയ പണം തിരികെ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടു ദല്ലാൾ നന്ദകുമാർ നേരിട്ടു സമീപിച്ചിരുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. ഇക്കാര്യം എ.കെ.ആന്റണിയോടോ അനിൽ ആന്റണിയോടോ പറഞ്ഞിരുന്നു. ആരോടാണ് പറഞ്ഞതെന്ന് ഒാർമയില്ലെന്നും പി.ജെ. കുര്യൻ വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘രണ്ടിൽ ഒരാളോട് പൈസ തിരികെ കൊടുക്കണമെന്നു പറഞ്ഞിരുന്നു. സിബിഐയിലെ നിയമനം സംബന്ധിച്ച് എനിക്ക് അറിയില്ല. എത്രയാണ് പണമെന്നോ, എന്ത് കാര്യത്തിനാണ് പണമെന്നോ എനിക്ക് അറിയില്ല. ഇങ്ങനെ പല ശുപാർശകളും വരാറുണ്ട്. നന്ദകുമാറിനെ ഡൽഹിയിൽ എല്ലാവർക്കും അറിയാവുന്നതാണ്. വിമാനത്തിൽ വച്ചാണു പരിചയപ്പെട്ടത്. എ.കെ.ആന്റണിയെ ആർക്കും സ്വാധീനിക്കാൻ കഴിയില്ല. ആന്റണിക്ക് ഇക്കാര്യത്തിൽ ഒരു പങ്കുമില്ല. അതിൽ ഉറപ്പുണ്ട്.’’– പി.ജെ. കുര്യൻ വ്യക്തമാക്കി.  

ADVERTISEMENT

സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിന് തന്റെ കൈയിൽ നിന്ന് അനിൽ ആന്റണി 25 ലക്ഷം കൈപ്പറ്റിയെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം. അതേസമയം താൻ വിജയിക്കുമെന്ന് ഉറപ്പായപ്പോൾ നെറികെട്ട രാഷ്ട്രീയമാണു പയറ്റുന്നതെന്ന് അനിൽ ആന്റണി പ്രതികരിച്ചു. ക്രിമിനൽ കേസ് പ്രതിയെ കൊണ്ടു വരെ ആരോപണം ഉന്നയിക്കുന്നു. സിബിഐ കേസിലും കുടുംബ ക്ഷേത്രത്തിൽ നിന്ന് വിഗ്രഹം മോഷ്ടിച്ചതിനും ജയിലിൽ പോയ ആളാണ് ആരോപണം ഉന്നയിക്കുന്നത്. താൻ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി ഗ്രാജുവേറ്റാണ്. ആ നിലവാരം പുലർത്താനോ വികസനം ചർച്ച ചെയ്യാനോ സമ്മതിക്കുന്നില്ലെന്നും അനിൽ ആന്റണി വ്യക്തമാക്കി. 

‘‘ചെറുപ്പം മുതൽ കോൺഗ്രസ് രാഷ്ട്രീയം കാണുന്നയാളാണ്. കുതികാൽ വെട്ടിന്റെ കേന്ദ്രമാണ് കോൺഗ്രസ്, കെ.കരുണാകരൻ, എ.കെ.ആന്റണി, ഉമ്മൻചാണ്ടി എന്നിവരെ ചതിച്ച ഒരാളാണ് കുര്യൻ സാർ. അദ്ദേഹത്തിന്റെ കേസ് സെറ്റിൽ ചെയ്തത് ദല്ലാൾ നന്ദകുമാറാണ്. കുര്യൻ സാറിന്റെ ആളാണെന്ന് പറഞ്ഞാണ് നന്ദകുമാർ പരിചയപ്പെട്ടത്. ഫോണിൽ വിളിച്ചു തരികയും ചെയ്തു. നന്ദകുമാറിന്റെ ആവശ്യങ്ങൾ ചെയ്ത് കൊടുക്കാൻ പറ്റില്ലെന്നു പറഞ്ഞ് ഒഴിവാക്കിയിരുന്നു.  ജഡ്ജിയെ സ്ഥലംമാറ്റുക ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായാണ് നന്ദകുമാർ സമീപിച്ചത്. ഇന്നലെ  എ.കെ.ആന്റണിയുടെ വാർത്താ സമ്മേളനം നടത്തിയതു കൊണ്ടു ഫലമുണ്ടായില്ല. അതിനാലാണ് പുതിയ ആരോപണവുമായി രംഗത്ത് വരുന്നത്. കുര്യൻ സാറിന്റെ ശിഷ്യൻ ആന്റോ ആന്റണിയുടെ സഹോദരൻ മേലുകാവ് സഹകരണ ബാങ്കിൽ 12 കോടി രൂപ തട്ടിച്ചിട്ടുണ്ട്. ആന്റോയും കുടുംബവുമാണ് 4 ബാങ്കുകളിൽ തട്ടിപ്പ് നടത്തിയതിന് അന്വേഷണം നേരിടുന്നത്. പി.ജെ.കുര്യനും നന്ദകുമാറും ചേർന്നു നടത്തുന്ന നാടകമാണ് ഇപ്പോൾ കാണുന്നത്.’’– അനിൽ ആന്റണി പറഞ്ഞു. 

English Summary:

Congress Leader P.J. Kurian Discloses Alleged Monetary Demand by Nandakumar to Anil Antony