വയനാട് മൂലങ്കാവിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കി; 100 ഹെക്ടറോളം വനം കത്തിനശിച്ചു
ബത്തേരി∙ വയനാട് മൂലങ്കാവിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കി. 100 ഹെക്ടറോളം വനം കത്തിനശിച്ചതായാണ് നിഗമനം. ബത്തേരിൽ നിന്നും കൽപറ്റയിൽ നിന്നും അഗ്നിശമന സേനയുടെ 4 യൂണിറ്റ് വാഹനങ്ങൾ എത്തി അഞ്ചരമണിക്കൂർ പ്രവർത്തിച്ചാണ് തീ ജനവാസ കേന്ദ്രങ്ങളിലേക്ക് പടരുന്നത് തടഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥരും

ബത്തേരി∙ വയനാട് മൂലങ്കാവിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കി. 100 ഹെക്ടറോളം വനം കത്തിനശിച്ചതായാണ് നിഗമനം. ബത്തേരിൽ നിന്നും കൽപറ്റയിൽ നിന്നും അഗ്നിശമന സേനയുടെ 4 യൂണിറ്റ് വാഹനങ്ങൾ എത്തി അഞ്ചരമണിക്കൂർ പ്രവർത്തിച്ചാണ് തീ ജനവാസ കേന്ദ്രങ്ങളിലേക്ക് പടരുന്നത് തടഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. ദേശീയ പാതയോരത്ത് കാരശ്ശേരി വനത്തിലാണ് ഇന്ന് ഉച്ചയോടെ കാട്ടുതീ പടർന്നത്. മുളങ്കൂട്ടങ്ങൾ കത്തി നശിച്ചു. വനത്തിനുള്ളിലേക്കാണ് തീ പടർന്നുകയറിയത്. അടിക്കാടുകളാണ് കത്തിയത്. സമീപത്തെ റബർ തോട്ടത്തിലേക്ക് തീ പടർന്നെങ്കിലും നിയന്ത്രിച്ചു.
തീപിടിത്തത്തിൽ പന്നിഫാമിലെ പന്നികൾക്ക് പൊള്ളലേറ്റു. കുമ്പ്രംകൊല്ലി പട്ടമന ഷിബുവിന്റെ പന്നികൾക്കാണ് പൊള്ളലേറ്റത്. പന്നിഫാമിന്റെ പ്ലാസ്റ്റിക് കൂരയിലേക്ക് തീപിടിച്ച മുള പൊട്ടി വീഴുകയായിരുന്നു. ഇതോടെ പ്ലാസ്റ്റിക് ഷീറ്റ് ഉരുകി പന്നികളുടെ ദേഹത്തേക്ക് വീണു. പത്തോളം പന്നികൾക്ക് പൊള്ളലേറ്റു. 300 പന്നികളാണ് ഫാമിലുണ്ടായിരുന്നത്. തീപിടിച്ചതോടെ പന്നികളെ കൂടു തുറന്ന് വിട്ടതിനാൽ ബാക്കി പന്നികൾക്ക് പരുക്കേറ്റില്ല.