‘ഒറ്റ കേരള സ്റ്റോറിയേ ഉള്ളു, അത് കേരളം നമ്പർ വൺ എന്ന യഥാർഥ സ്റ്റോറി’: മുഖ്യമന്ത്രി
തിരുവനന്തപുരം∙ സംവിധായകൻ സുദീപ്‍തോ സെന്നിന്റെ വിവാദ ചിത്രം ‘ദ കേരള സ്റ്റോറിക്ക്’ എതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് അവരുടെ വർഗീയതയുടെ പ്രചരണായുധം ആയാണ്

തിരുവനന്തപുരം∙ സംവിധായകൻ സുദീപ്‍തോ സെന്നിന്റെ വിവാദ ചിത്രം ‘ദ കേരള സ്റ്റോറിക്ക്’ എതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് അവരുടെ വർഗീയതയുടെ പ്രചരണായുധം ആയാണ് സിനിമ ‘ദ കേരള സ്റ്റോറി’യെ ഉപയോഗിക്കുന്നത്. ഏറ്റവും സൗഹാർദത്തോടെ ജീവിക്കുന്ന ഈ നാട് സ്വഭാവികമായും അത് നിരാകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒറ്റ കേരള സ്റ്റോറിയേ ഉള്ളു, അത് കേരളം നമ്പർ വൺ എന്ന യഥാർഥ കേരള സ്റ്റോറിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘‘ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ നമ്മുടെ നാടിന് വലിയ ക്ഷതം സംഭവിച്ചു. ആ തിരഞ്ഞെടുപ്പിൽ വലിയ തോതിൽ യുഡിഎഫാണ് ജയിച്ചത്. അതിനിടയാക്കിയ കാര്യങ്ങൾ ജനങ്ങൾ ഇപ്പോൾ നല്ലപോലെ തിരിച്ചറിഞ്ഞിട്ടുണ്ട്’’.– മുഖ്യമന്ത്രി പറഞ്ഞു.