ഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞ് 8 കുട്ടികൾ മരിച്ചു; ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നു സൂചന
ചണ്ഡിഗഡ് ∙ ഹരിയാനയിലെ മഹേന്ദ്രഘട്ടിൽ സ്കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് എട്ടു കുട്ടികൾക്കു ദാരുണാന്ത്യം. സംഭവത്തിൽ ഇരുപതിലേറെ പേർക്കു പരുക്കേറ്റു. ജിഎൽ പബ്ലിക് സ്കൂളിന്റെ ബസാണ് മറിഞ്ഞതെന്നും അപകട സമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നു സംശയിക്കുന്നതായും ജില്ലാ എജ്യുക്കേഷൻ ഓഫിസർ പറഞ്ഞു.

നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റ 12 കുട്ടികളെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയതായി അധികൃതർ വ്യക്തമാക്കി. അപകടത്തിൽപെട്ട ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 2018ൽ അസാധുവായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.