വെള്ളമുണ്ട മാവോയിസ്റ്റ് കേസ്: മാവോയിസ്റ്റ് രൂപേഷിന് 10 വർഷം കഠിന തടവ്
കൊച്ചി∙ വെള്ളമുണ്ട മാവോയിസ്റ്റ് കേസില്‍ മാവോയിസ്റ്റ് രൂപേഷിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കൊച്ചി എൻഐഎ കോടതി. മറ്റൊരു പ്രതി അനൂപിന് ഏഴുവർഷം തടവ്. കേസിൽ രൂപേഷ്, കന്യാകുമാരി, അനൂപ്, ബാബു ഇബ്രാഹിം എന്നിവര്‍ കുറ്റക്കാരാണെന്നാണു കോടതി നേരത്തെ വിധിച്ചിരുന്നു. രൂപേഷിനെതിരെ ഗൂഢാലോചന, ആയുധക്കുറ്റങ്ങള്‍

കൊച്ചി∙ വെള്ളമുണ്ട മാവോയിസ്റ്റ് കേസില്‍ മാവോയിസ്റ്റ് രൂപേഷിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കൊച്ചി എൻഐഎ കോടതി. മറ്റൊരു പ്രതി അനൂപിന് ഏഴുവർഷം തടവുശിക്ഷയും വിധിച്ചു. കേസിൽ രൂപേഷ്, കന്യാകുമാരി, അനൂപ്, ബാബു ഇബ്രാഹിം എന്നിവര്‍ കുറ്റക്കാരാണെന്നാണു കോടതി നേരത്തെ വിധിച്ചിരുന്നു. രൂപേഷിനെതിരെ ഗൂഢാലോചന, ആയുധക്കുറ്റങ്ങള്‍ എന്നിവയും തെളിഞ്ഞിരുന്നു.
മാവോയിസ്റ്റുകള്‍ക്കെതിരെ വിവരം നല്‍കുന്നു എന്നാരോപിച്ച് സിവിൽ പൊലീസ് ഓഫീസറായ എ.ബി. പ്രമോദിന്റെ വീട്ടിലെത്തി മാതാവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി എന്നായിരുന്നു കേസ്. 2014ൽ വയനാട് വെള്ളമുണ്ടയിലാണ് സംഭവം. പ്രമോദിന്റെ ബൈക്ക് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മ പുറത്തുവന്നു. തുടർന്ന് ഭീഷണിപ്പെടുത്തിയ ശേഷം പ്രതികൾ ഓടിക്കളഞ്ഞു. ലഘുലേഖകൾ വീടിന്റെ പരിസരത്ത് വിതറുകയും മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പോസ്റ്റർ വീടിന്റെ ഭിത്തിയില്‍ ഒട്ടിക്കുകയും ചെയ്തു.
യുഎപിഎ വകുപ്പുകൾക്ക് പുറമെ ഗൂഢാലോചന, ആയുധം കൈവശം വയ്ക്കൽ, വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ആദ്യം ലോക്കൽ പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു.