തൃശൂർ പൂരത്തിൽ ഇടപെട്ട് ഹൈക്കോടതി; ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
Mail This Article
×
കൊച്ചി ∙ തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പിൽ ഇടപെടലുമായി ഹൈക്കോടതി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതിൽ ഈ മാസം 17ന് തീരുമാനമെടുക്കും. പൂരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആനകളുടെയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും വനം വകുപ്പിനോടു ഹൈക്കോടതി നിർദേശിച്ചു.
ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുപ്പിക്കില്ല. കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിലപാടെടുത്തു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എഴുന്നള്ളിപ്പിന് എത്തുമെന്നാണ് ആനപ്രേമികൾ കരുതുന്നത്. ഏപ്രിൽ 19നാണ് തൃശൂർ പൂരം.
English Summary:
High Court intervened in elephant parading in Thrissur Pooram.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.