ചെന്നൈ ∙ അവധിക്കാല തിരക്ക് കുറയ്ക്കുന്നതിനായി മലബാർ മേഖലയിലേക്ക് പുതിയ ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ. താംബരം–മംഗളൂരു സ്പെഷൽ ട്രെയിൻ(06049) 19, 26, മേയ് 3, 10, 17, 24, 31 എന്നീ തീയതികളിൽ താംബരത്ത് നിന്നു സർവീസ് നടത്തും. ഉച്ചയ്ക്ക് 1.30നു പുറപ്പെടുന്ന ട്രെയിനിന് നഗരത്തിൽ എഗ്‌മൂർ (2.00),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ അവധിക്കാല തിരക്ക് കുറയ്ക്കുന്നതിനായി മലബാർ മേഖലയിലേക്ക് പുതിയ ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ. താംബരം–മംഗളൂരു സ്പെഷൽ ട്രെയിൻ(06049) 19, 26, മേയ് 3, 10, 17, 24, 31 എന്നീ തീയതികളിൽ താംബരത്ത് നിന്നു സർവീസ് നടത്തും. 

 ഉച്ചയ്ക്ക് 1.30നു പുറപ്പെടുന്ന ട്രെയിനിന് നഗരത്തിൽ എഗ്‌മൂർ (2.00), പെരമ്പൂർ (2.48) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. കേരളത്തിൽ പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

ADVERTISEMENT

മടക്കസർവീസ്(06050) 21, 28, മേയ് 5, 12, 19, 26, ജൂൺ 2 എന്നീ തീയതികളിൽ മംഗളൂരു സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 12നു പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ 5.30നു താംബരത്ത് എത്തും. 

പെരമ്പൂർ (3.15), എഗ്‌മൂർ‌ (4.05) എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്. 19 സ്ലീപ്പർ കോച്ചുകളും 2 ദിവ്യാംഗൻ സെക്കൻഡ് ക്ലാസ് കോച്ചുകളുമുണ്ട്. സ്പെഷൽ സർവീസുകളിലെ ബുക്കിങ് തുടങ്ങി.

ADVERTISEMENT

ട്രെയിൻ സർവീസിൽ മാറ്റം

ചെന്നൈ ഡിവിഷനിൽ വിവിധ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മെമു ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. 

ADVERTISEMENT

∙ രാവിലെ 9.30നുള്ള കാട്പാടി–ജോലാർപേട്ട് (06417), ഉച്ചയ്ക്ക് 12.45നുള്ള ജോലാർപേട്ട്–കാട്പാടി (06418) എന്നിവ ഇന്നും 20നും റദ്ദാക്കി.
∙ രാവിലെ 10നുള്ള വെല്ലൂർ–ആർക്കോണം (06736), ഉച്ചയ്ക്ക് 2.50നുള്ള ആർക്കോണം–വെല്ലൂർ (06735) എന്നിവ 17, 24, 26 തീയതികളിൽ റദ്ദാക്കി.
∙ രാവിലെ 6.25നുള്ള കെഎസ്ആർ ബെംഗളൂരു–ചെന്നൈ സെൻട്രൽ ലാൽബാഗ് എക്സ്പ്രസ് (12608) 17നും 24നും കാട്പാടിയിൽ യാത്ര അവസാനിപ്പിക്കും.
∙ ഉച്ചയ്ക്ക് 1.35നുള്ള ചെന്നൈ സെൻട്രൽ–മൈസൂരു എക്സ്പ്രസ് (12609) 17നും 24നും 3.45നു കാട്പാടിയിൽ നിന്നു പുറപ്പെടും.
∙ പുലർച്ചെ 5നുള്ള മൈസൂരു–ചെന്നൈ സെൻട്രൽ (12610) 30നു കാട്പാടിയിൽ യാത്ര അവസാനിപ്പിക്കും.
∙ വൈകിട്ട് 3.30നുള്ള ചെന്നൈ സെൻട്രൽ–കെഎസ്ആർ ബെംഗളൂരു ലാൽബാഗ് എക്സ്പ്രസ് (12607) 30നു 5.30നു കാട്പാടിയിൽ നിന്നാകും പുറപ്പെടുക.

English Summary:

Southern Railway Launches New Special Train from Chennai to Mangaluru

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT