തൃശൂർ∙ പള്ളിയിൽനിന്ന് സുരേഷ് ഗോപി നോമ്പ് കഞ്ഞികുടിക്കുന്ന രീതിയെ അഭിനയമെന്നു പറഞ്ഞു മന്ത്രി കെ.ബി.ഗണേഷ് കുമാർ പരിഹസിച്ചതിനു പിന്നാലെ പരോക്ഷ പ്രതികരണവുമായി ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. ‘‘77, 78 കാലം മുതൽ നോമ്പ് നോക്കുന്നയാളാണു ഞാൻ. ബിസ്‍മി ചൊല്ലി തന്നെ നോമ്പ് തുറക്കാനും അറിയാം. സലാം പറഞ്ഞാൽ തിരിച്ചു സലാം പറഞ്ഞു അവസാനിപ്പിക്കുന്ന ആളല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ പള്ളിയിൽനിന്ന് സുരേഷ് ഗോപി നോമ്പ് കഞ്ഞികുടിക്കുന്ന രീതിയെ അഭിനയമെന്നു പറഞ്ഞു മന്ത്രി കെ.ബി.ഗണേഷ് കുമാർ പരിഹസിച്ചതിനു പിന്നാലെ പരോക്ഷ പ്രതികരണവുമായി ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. ‘‘77, 78 കാലം മുതൽ നോമ്പ് നോക്കുന്നയാളാണു ഞാൻ. ബിസ്‍മി ചൊല്ലി തന്നെ നോമ്പ് തുറക്കാനും അറിയാം. സലാം പറഞ്ഞാൽ തിരിച്ചു സലാം പറഞ്ഞു അവസാനിപ്പിക്കുന്ന ആളല്ല. അതിന്റെ മുഴുവൻ ടെക്സ്റ്റ് പറഞ്ഞാണ് അവസാനിപ്പിക്കുക. പടച്ചോൻ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തിൽ തത്വമാക്കിയ വ്യക്തിയാണ്. എന്റെ അച്ഛനെ കണ്ടു ഞാനതു പഠിച്ചു. എന്റെ മക്കൾ എന്നെ കണ്ടു പഠിച്ചു. കഴിക്കുന്ന പാത്രം വിരലുവച്ചു വടിച്ചു കഴിക്കും, അങ്ങനെയൊരു പാരമ്പര്യമാണ് ഉള്ളത്’’ – സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരിൽ നടന്ന യോഗത്തിലാണു സുരേഷ് ഗോപിയുടെ വിശദീകരണം. 

സുരേഷ് ഗോപി തൃശൂരിലെ ഒരു പള്ളിയിൽനിന്നു നോമ്പ് കഞ്ഞി കുടിക്കുന്ന വിഡിയോയിലെ ചില ഭാഗങ്ങൾ ചൂണ്ടിക്കാട്ടി ഗണേഷ് കുമാർ വിമർശനം ഉന്നയിച്ചിരുന്നു. ‘‘അദ്ദേഹത്തിന്റെ അഭിനയം ഭയങ്കരമാണ്. സുരേഷ് ഗോപി പള്ളിക്കകത്ത് കയറി നിസ്‍കരിക്കുമോ എന്നു പേടിച്ചു. നോമ്പ് കഞ്ഞി ജീവിതത്തിൽ ആദ്യമായി കാണുന്നതു പോലെ തള്ളവിരലിട്ടു നക്കി തിന്നുണ്ടായിരുന്നു. നോമ്പ് കഞ്ഞിയൊക്കെ വീണ്ടും ചോദിച്ചാൽ കിട്ടില്ലേ. പകല് മുഴുവന്‍ ഉണ്ടു കുടിച്ചു കിടന്നിട്ടു വൈകിട്ട് നോമ്പ് കഞ്ഞി കിട്ടിയപ്പോള്‍ ജീവിതത്തില്‍ കഞ്ഞി കാണാത്തതു പോലെ തള്ളവിരലും നക്കിയേച്ചും വരുന്നു. ഇതൊക്കെ നാടകമല്ലേ’’ – ഇതായിരുന്നു ഗണേഷ് കുമാറിന്റെ വാക്കുകൾ.

English Summary:

Suresh Gopi says he observe fasting