വടം കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന്റെ മരണം: ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്
കൊച്ചി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മനോജ് ഉണ്ണി മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സ്കൂട്ടർ കയറിൽ തട്ടുന്നതും മനോജ് താഴെ വീഴുന്നതും ദൃശ്യത്തിലുണ്ട്. ബൈക്ക് മുന്നോട്ട് ഉരുണ്ടുപോകുന്നതും കാണാം. തങ്ങളുടെ

കൊച്ചി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മനോജ് ഉണ്ണി മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. സ്കൂട്ടർ കയറിൽ തട്ടുന്നതും മനോജ് താഴെ വീഴുന്നതും ദൃശ്യത്തിലുണ്ട്. ബൈക്ക് മുന്നോട്ട് ഉരുണ്ടുപോകുന്നതും കാണാം. ആവശ്യപ്പെട്ടിട്ടും സ്കൂട്ടർ യാത്രികൻ നിർത്താതെ പോയപ്പോഴാണ് അപകടമുണ്ടായതെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ശ്യാം സുന്ദർ അറിയിച്ചു.
തങ്ങളുടെ ഭാഗത്തുണ്ടായ പിഴവല്ല അപകടത്തിനു കാരണമെന്നും അമിതവേഗത്തിലാണു സ്കൂട്ടർ വന്നതെന്നുമാണു പൊലീസിന്റെ നിലപാട്. കയർ കെട്ടിയതിനു മുന്നിലായി മൂന്നു പൊലീസുകാർ നില്‍ക്കുന്നതു ദൃശ്യങ്ങളിൽ കാണാം. വാഹനം വരുന്നതു കണ്ട് ഇതിലൊരു പൊലീസ് ഉദ്യോഗസ്ഥൻ പിന്നിലേക്കു മാറുന്നതും കാണാം.
പനമ്പിള്ളിനഗിൽനിന്ന് പാലമിറങ്ങി വരുമ്പോൾ രവിപുരത്തേക്കു തിരിയുന്നതിനു തൊട്ടായാണു പൊലീസുകാർ കയർ കെട്ടിയിരുന്നത്. വളഞ്ഞമ്പലത്തിനു നേരെ എതിർവശമാണിത്. പനമ്പിള്ളി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ എംജി റോഡിലേക്കു കയറാതെ രവിപുരം വഴി തിരിച്ചുവിടുകയാണു പൊലീസ് ചെയ്തത്. മനോജിന്റെ ബൈക്കിന് അപകടം സംഭവിച്ചതിനു പിന്നാലെ മറ്റൊരു ബൈക്ക് കൂടി സംഭവ സ്ഥലത്തേക്കു വരുന്നതും ഉടനെ നിർത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
അതേസമയം, കാണാൻകഴിയാത്ത വിധമുള്ള ചെറിയ പ്ലാസ്റ്റിക് കയർ ഉപയോഗിച്ചാണു ഗതാഗതം തടഞ്ഞതെന്നും സ്ഥലത്തു വെളിച്ചമില്ലായിരുന്നുവെന്നും മനോജിന്റെ കുടുംബം ആരോപിച്ചു. ബാരിക്കേഡ് വച്ചിരുന്നെങ്കിൽ സഹോദരൻ മരിക്കില്ലായിരുന്നുവെന്നു സഹോദരി ചിപ്പി ചൂണ്ടിക്കാട്ടി.