സിഡ്നിയിലെ പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണം; 16 കാരൻ അറസ്റ്റിൽ
സിഡ്നി∙ ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ്. അസ്സിറിയൻ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ ബിഷപ്പിനെയും അച്ചനെയും പള്ളിയിൽ എത്തിയവരെയും ആക്രമിച്ച സംഭവത്തിൽ 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമിച്ചയാൾക്കും നാലുപേർക്കും പരുക്കേറ്റിട്ടുണ്ട്.

സിഡ്നി∙ ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ്. അസ്സിറിയൻ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ ബിഷപ്പിനെയും അച്ചനെയും പള്ളിയിൽ എത്തിയവരെയും ആക്രമിച്ച സംഭവത്തിൽ 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമിച്ചയാൾക്കും നാലുപേർക്കും പരുക്കേറ്റിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും ഭീകരാക്രമണമാണെന്ന് വ്യക്തമാണെന്നും പൊലീസ് അറിയിച്ചു.
പരുക്കേറ്റത് ഫാ. ഐസക് റോയെൽ, ബിഷപ് മാർ മാരി ഇമ്മാനുവൽ എന്നിവർക്കാണെന്ന് പള്ളി അധികാരികൾ വെളിപ്പെടുത്തി. പള്ളിയിലെ ആരാധന ലൈവ് ആയി സംപ്രേഷണം ചെയ്തിരുന്നു. അക്രമം അതിനിടയിൽ ആയിരുന്നതിനാൽ നിരവധിയാളുകൾ തൽസമയം ഇതു കാണുകയും ചെയ്തു.