സിവിൽ സർവീസ് പരീക്ഷയിൽ മലയാളിത്തിളക്കം; നാലാം റാങ്ക് എറണാകുളം സ്വദേശി സിദ്ധാർഥിന്
ന്യൂഡൽഹി ∙ യുപിഎസ്‌സി സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു. മലയാളിയായ പി.കെ. സിദ്ധാർഥ് രാംകുമാറിനാണ് നാലാം റാങ്ക്. എറണാകുളം സ്വദേശിയാണ്.

ന്യൂഡൽഹി ∙ യുപിഎസ്‌സി സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു. മലയാളിയായ പി.കെ. സിദ്ധാർഥ് രാംകുമാറിനാണ് നാലാം റാങ്ക്. എറണാകുളം സ്വദേശിയാണ്. കഴിഞ്ഞ വർഷം ഐപിഎസ് ലഭിച്ച സിദ്ധാർഥ് നിലവിൽ ഹൈദരാബാദിൽ പരിശീലനത്തിലാണ്. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡി. അനന്യാ റെഡ്ഡി മൂന്നാം റാങ്കും നേടി.
സിവിൽ സർവീസ് പരീക്ഷയുടെ റാങ്ക് പട്ടിക
ആശിഷ് കുമാർ(8), വിഷ്ണു ശശികുമാർ(31), പി.പി. അർച്ചന(40), ആർ. രമ്യ(45), മോഹൻ ലാൽ(52), ബെൻജോ പി. ജോസ്(59), സി. വിനോദിനി(64), കസ്തൂരി ഷാ (68), പ്രിയാ റാണി(69), ഫാബി റഷദ്(71), എസ്. പ്രശാന്ത്(78), ആനി ജോർജ്(93) തുടങ്ങിയവർക്കും ആദ്യ 100ൽ റാങ്കുണ്ട്. സുല്‍ത്താന്‍ ബത്തേരി സ്വദേശിനി അശ്വതി ശിവറാമും (465) പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇക്കുറി ജനറൽ വിഭാഗത്തിൽ 347 പേർക്കും ഒബിസി വിഭാഗത്തിൽ 303 പേർക്കും ഉൾപ്പെടെ 1016 പേർക്കാണ് റാങ്ക് ശുപാർശ ചെയ്തിരിക്കുന്നത്. ഇതിൽ 180 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്‌എസിനും 200 പേരെ ഐപിഎസിനും ശുപാർശ ചെയ്തിട്ടുണ്ട്.