വിദ്യാർഥികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ചു: അസി.പ്രഫസർക്കെതിരായ കേസിൽ വിധി 26ന്
ചെന്നൈ ∙ വിദ്യാർഥിനികളെ അനാശാസ്യത്തിനു പ്രേരിപ്പിച്ചതിന് അറസ്റ്റിലായ, അറുപ്പുകോട്ട ദേവാംഗ ആർട്സ് കോളജ് അസി. പ്രഫസറായിരുന്ന പി.നിർമലാദേവിക്ക് എതിരായ കേസിൽ കോടതി 26ന് വിധി പറയുമെന്ന് സംസ്ഥാന സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനുള്ള നിർദേശത്തിനു

ചെന്നൈ ∙ വിദ്യാർഥിനികളെ അനാശാസ്യത്തിനു പ്രേരിപ്പിച്ചതിന് അറസ്റ്റിലായ, അറുപ്പുകോട്ട ദേവാംഗ ആർട്സ് കോളജ് അസി. പ്രഫസറായിരുന്ന പി.നിർമലാദേവിക്ക് എതിരായ കേസിൽ കോടതി 26ന് വിധി പറയുമെന്ന് സംസ്ഥാന സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനുള്ള നിർദേശത്തിനു മറുപടിയായാണ് വിശദീകരണം.
2018ലാണ് നിർമലാദേവിയെ അറുപ്പുകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ, അന്നത്തെ സർവകലാശാല ചാൻസലറും തമിഴ്നാട് ഗവർണറുമായിരുന്ന ബൻവാരിലാൽ പുരോഹിത്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ആർ.സന്താനത്തെ നിയോഗിച്ചത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സമാന്തര അന്വേഷണം നടത്തുന്നതിനെതിരെയും വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ആർഎസ്‌വൈഎഫ് നേതാവ് ഡി.ഗണേശൻ ഹർജി നൽകിയതിനെ തുടർന്ന് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു.