അക്ബറും സീതയും മാറും, പുത്തൻ പേരുകളിൽ സട കുടയാൻ സിംഹങ്ങൾ; നിർദേശം സമർപ്പിച്ചു
കൊൽക്കത്ത∙ പേരുവിവാദത്തിൽപ്പെട്ട സിംഹങ്ങൾക്കു പുതിയ പേരുമായി ബംഗാൾ. ‘അക്ബർ’ എന്ന ആൺ സിംഹത്തിനു ‘സൂരജ്’, ‘സീത’ എന്ന പെൺസിംഹത്തിന് ‘തനയ’ എന്നീ പേരുകൾ നൽകാനാണു നീക്കം. ബംഗാള്‍ സൂ അതോറിറ്റിയാണു സെൻട്രൽ സൂ അതോറിറ്റിക്കു നിർദേശം സമർപ്പിച്ചത്. സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്നീ പേരുകൾ നല്‍കിയതു ശരിയായില്ലെന്നും മാറ്റാനും കൽക്കട്ട ഹൈക്കോടതി നിർദേശിച്ചിരുന്നു.

‘അക്ബർ’ എന്ന ആൺ സിംഹത്തെയും ‘സീത’ എന്ന പെൺസിംഹത്തെയും മൃഗശാലയിൽ ഒന്നിച്ചു പാർപ്പിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്താണു കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതാണ് അക്ബറിനെ സീതയ്‌ക്കൊപ്പം ഒരേ കൂട്ടിലിട്ടത് എന്നായിരുന്നു വാദം. പെൺ സിംഹത്തിന്റെ പേരു മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇണ ചേർക്കുന്നതിനായി ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽനിന്നാണു സിംഹങ്ങളെ ബംഗാളിൽ എത്തിച്ചത്.
വളർത്തുമൃഗങ്ങൾക്കു ദൈവത്തിന്റെ പേരാണോ ഇടുന്നതെന്നു സിലിഗുരിയിലെ ഹൈക്കോടതിയുടെ സർക്കീറ്റ് ബെഞ്ച് ചോദിച്ചു. മൃഗത്തിനു രബീന്ദ്രനാഥ ടഗോറിന്റെ പേര് ആരെങ്കിലും ഇടുമോ? സിംഹത്തിന് അക്ബർ എന്നു പേരിടുന്നതിനും വിയോജിപ്പാണുള്ളതെന്നും അക്ബർ മഹാനായ, മതേതരവാദിയായ മുഗൾ ചക്രവർത്തിയായിരുന്നുവെന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര്യ പറഞ്ഞു. അക്ബറിന് 7 വയസ്സും സീതയ്ക്ക് 5 വയസ്സുമാണു പ്രായം. മൃഗശാലയിലെ സിംഹങ്ങൾക്കു ദൈവത്തിന്റെ പേരിട്ടതിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ ത്രിപുര സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.