മാങ്ങയും മധുരവും കഴിച്ച് കേജ്‌രിവാൾ പ്രമേഹം കൂട്ടുന്നു; മെഡിക്കൽ ജാമ്യത്തിന് ശ്രമമെന്ന് ഇ.ഡി
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ ജയിലിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പ്രമേഹരോഗിയായ കേജ്‌രിവാൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും മെഡിക്കൽ ജാമ്യത്തിനുമായി ദിവസവും മാങ്ങയും മധുരപലഹാരങ്ങളും ഉരുളക്കിഴങ്ങും കഴിക്കുന്നുവെന്നാണ് ഇ.ഡിയുടെ ആരോപണം.

ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ ജയിലിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പ്രമേഹരോഗിയായ കേജ്‌രിവാൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും മെഡിക്കൽ ജാമ്യത്തിനുമായി ദിവസവും മാങ്ങയും മധുരപലഹാരങ്ങളും ഉരുളക്കിഴങ്ങും കഴിക്കുന്നുവെന്നാണ് ഇ.ഡിയുടെ ആരോപണം. കേജ്‌രിവാളിന്റെ ജാമ്യഹർജിയെ എതിർത്താണ് ഇ.ഡി കോടതിയിൽ ആരോപണം ഉയർത്തിയത്.
ഡോക്ടറെ കാണണം എന്നാവശ്യപ്പെട്ടുള്ള കേജ്‌രിവാളിന്റെ ഹർജി പരിഗണിക്കുന്നതിനിടെ ആയിരുന്നു ഇ.ഡിയുടെ എതിർവാദം. കേജ്‌രിവാൾ കഴിക്കുന്ന ഭക്ഷണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ തിഹാർ ജയിൽ അധികൃതരോടു കോടതി ആവശ്യപ്പെട്ടു. ടൈപ്2 പ്രമേഹമുള്ള കേജ്‌രിവാളിനു കഴിക്കാൻ ഡോക്ടർ നിർദേശിച്ചിട്ടുള്ള ഭക്ഷണത്തിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ അദ്ദേഹത്തിന്റെ അഭിഭാഷകനോടും കോടതി ആവശ്യപ്പെട്ടു.
വീട്ടിൽ തയാറാക്കുന്ന ഭക്ഷണം കഴിക്കാൻ അനുമതി ലഭിച്ച കേജ്‌രിവാൾ, ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ജാമ്യത്തിനായി പഞ്ചസാരയുടെ അംശം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നുവെന്നാണ് ഇ.ഡിയുടെ വാദം. ടൈപ്2 പ്രമേഹരോഗിയാണെങ്കിലും കേജ്‌രിവാൾ ബോധപൂർവം പഞ്ചസാര, ഏത്തപ്പഴം, മധുരപലഹാരങ്ങൾ തുടങ്ങിയവ കഴിക്കുന്നതായും ഇ.ഡിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ജയിലിൽ 24 മണിക്കൂറും ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്നും കേജ്‌രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസത്തിൽ രണ്ടുതവണ പരിശോധിക്കുന്നതായും ഇ.ഡി പറഞ്ഞു.