ബ്രിട്ടാസിന്റേത് പ്രതിമാസ പ്രഭാഷണം; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് റജിസ്ട്രാർ
തിരുവനന്തപുരം∙ സിപിഎമ്മിന്റെ രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന്റെ കേരള സർവകലാശാലയിലെ പ്രഭാഷണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് റജിസ്ട്രാറുടെ റിപ്പോർട്ട്. സർവകലാശാല റജിസ്ട്രാർ റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. പ്രതിമാസ പ്രഭാഷണമാണ് നടന്നതെന്നും രാഷ്ട്രീയ പ്രചാരണം

തിരുവനന്തപുരം∙ സിപിഎമ്മിന്റെ രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന്റെ കേരള സർവകലാശാലയിലെ പ്രഭാഷണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് റജിസ്ട്രാറുടെ റിപ്പോർട്ട്. സർവകലാശാല റജിസ്ട്രാർ റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. പ്രതിമാസ പ്രഭാഷണമാണ് നടന്നതെന്നും രാഷ്ട്രീയ പ്രചാരണം നടന്നിട്ടില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്. കമ്മിഷനാണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്.
ജോൺ ബ്രിട്ടാസിന്റെ പ്രഭാഷണം അനുവദിക്കരുതെന്ന് വിസി റജിസ്ട്രാറോട് നിർദേശിച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ, ഇന്നലെ ഉച്ചയോടെ ബ്രിട്ടാസ് സർവകലാശാലയിലെത്തി പ്രഭാഷണം നടത്തി. ‘ഇന്ത്യൻ ജനാധിപത്യം, വെല്ലുവിളികളും കടമകളും’ എന്നതായിരുന്നു വിഷയം. ഇടതു ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. യൂണിവേഴ്സിറ്റി എംപ്ലോയീസ് ഹാളിലായിരുന്നു പരിപാടി.
പരിപാടി നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോ യൂണിവേഴ്സിറ്റി റജിസ്ട്രാറോ നിർദേശം നൽകിയിട്ടില്ലെന്നായിരുന്നു ഇന്നലെ ഇടതു യൂണിയൻ ഭാരവാഹികൾ പറഞ്ഞത്. എല്ലാ മാസവും പ്രഭാഷണ പരമ്പര നടത്താറുണ്ട്. പ്രഭാഷണ പരമ്പരയ്ക്ക് തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.