കൽപറ്റ∙ വയനാട് യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ. രാഹുൽ ഗാന്ധിയേയും കെ.സി.വേണുഗോപാലിനെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉപദേശിക്കണമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന അപലപനീയമാണെന്നു രാജ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘എന്തുകൊണ്ടാണ് അന്വേഷണ ഏജൻസികൾ പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്നാണ് രാഹുൽ ചോദിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ഹേമന്ത് സോറനെയും അറസ്റ്റ് ചെയ്തപ്പോൾ അന്വേഷണ ഏജൻസികൾക്കെതിരെ രംഗത്തു വന്ന ആളാണ് രാഹുൽ. അതേ രാഹുൽ തന്നെയാണ് പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. കേജ്‌രിവാളിനോട് ചെയ്ത അതേ കാര്യം പിണറായിയോടും ചെയ്യണമെന്നാണോ രാഹുൽ ആവശ്യപ്പെടുന്നത്?’’–ഡി. രാജ ചോദിച്ചു. 

ADVERTISEMENT

കർണാടക ഉപമുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വന്നപ്പോൾ പിണറായിയെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. രാഹുൽ ഗാന്ധിക്ക് രാജ്യത്തെക്കുറിച്ച് ദീർഘവീക്ഷണമില്ല. അതിനാൽ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, ഡി.കെ. ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങിയവരെ ഉപദേശിക്കാൻ മല്ലികാർജുൻ ഖർഗെ തയാറാകണം. തിരഞ്ഞെടുപ്പ് നടക്കുന്നത് പാർലമെന്റിലേക്കാണ്. പിന്നെ എന്തിനാണ് ഇവർ പിണറായി വിജയനെ ലക്ഷ്യം വയ്ക്കുന്നത്. രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് എൽഡിഎഫിനെതിരെയല്ല. എന്തുകൊണ്ടാണ് പൗരത്വ നിയമത്തെക്കുറിച്ച് കോൺഗ്രസ്  സംസാരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. 

‘‘ആനി രാജ കേരളത്തിൽനിന്നുള്ള ആളാണ്. ദേശീയ നേതാവെന്ന നിലയിലല്ല മത്സരിക്കുന്നത്. രാഹുൽ ഗാന്ധിക്ക് വയനാട് മാത്രമായിരിക്കും കുടുംബം. തനിക്ക് ഇന്ത്യ മുഴുവനും കുടുംബമാണ്. പ്രധാനമന്ത്രി ആരാകണമെന്ന് ഇപ്പോൾ ചർച്ചയില്ല. ബിജെപി അധികാരത്തിൽ വന്നതോടെ ആർഎസ്എസ് കൂടുതൽ അക്രമകാരികളായി. രാജ്യത്തെ മാറ്റാനാണ് അവർ ശ്രമിക്കുന്നത്. ബിജെപി നിരവധി വാഗ്ദാനങ്ങൾ നൽകി. ഒന്നും നടപ്പായില്ല. തൊഴിലില്ലായ്മയിൽ ഇന്ത്യ മുന്നിലാണ്. ഇന്ത്യൻ രൂപയുടെ വില ഇടിഞ്ഞു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞു. ഇന്ന് കർഷകർ ജീവിക്കാൻ ബുദ്ധിമുട്ടുന്നു.

ADVERTISEMENT

‘‘മോദി ഭരണം ദുരന്തമായി മാറി. ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കി രാജ്യത്തെ രക്ഷിക്കണം. ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. യുഡിഎഫും ബിജെപിയും സ്ഥാനാർത്തികളായി നിർത്തിയിരിക്കുന്നത് സമ്പന്നരെയാണ്. അതിനുദാഹരണമാണ് തിരുവനന്തപുരം മണ്ഡലം. പാർലമെന്റ് സമ്പന്നരുടേതാകരുത്. ബിജെപി നേതാക്കൾ വളരെ മോശം വാക്കുകളാണ് ഉപയോഗിക്കുന്നത്. ദക്ഷിണേന്ത്യയിൽ ഏതാനും സീറ്റുകൾ നേടാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ അത് നടക്കില്ല. വന്യമൃഗ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സിപിഐ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളോട് നീതി പുലർത്തുന്ന പാർട്ടി സിപിഐ ആണ്.’’ – രാജ പറഞ്ഞു. 

English Summary:

D Raja speak against Rahul Gandhi