പകലന്തിയോളം വെള്ളം കോരിയിട്ട് കുടമുടച്ചു; അനാവശ്യ നിയന്ത്രണങ്ങൾ പൂരത്തിന്റെ ശോഭ കെടുത്തി: കെ.മുരളീധരൻ
തൃശൂർ∙ അനാവശ്യ നിയന്ത്രണങ്ങൾ ഇത്തവണ പൂരത്തിന്റെ ശോഭ കെടുത്തിയെന്ന് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ. രാത്രി നടക്കേണ്ടിയിരുന്ന തൃശൂർ പൂരം വെടിക്കെട്ട് നിര്‍ത്തിവയ്‌ക്കുകയും, പിന്നീട് രാവിലെ നടത്തേണ്ടി വരികയും ചെയ്ത പശ്ചാത്തലത്തിലാണ് കെ.മുരളീധരൻ പൊലീസിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

‘‘പൊലീസിനെ നിയന്ത്രിക്കുന്ന ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും എവിടെ? ഇന്നലെ രാത്രി മുതൽ ആരംഭിച്ച അനിശ്ചിതത്വം ഇന്നു രാവിലെ മാത്രമാണ് പരിഹരിച്ചത്. ജില്ലയിൽ രണ്ടു മന്ത്രിമാർ ഉണ്ട്. ഒരു മണിക്കൂറിൽ തീർക്കേണ്ട കാര്യം എന്തിന് ഇത്ര നീട്ടിവച്ചു? ജനങ്ങൾ ആത്മസംയമനം പാലിച്ചു. പൊലീസ് ലാത്തിവീശി.
‘‘കേന്ദ്ര നിയമങ്ങളും വെടിക്കെട്ടിനെ ബുദ്ധിമുട്ടിച്ചു. പകലന്തിയോളം വെള്ളം കോരിയിട്ട് കുടമുടച്ചു. ഇത് ദൗർഭാഗ്യകരമായിപ്പോയി. ഇതാദ്യമായി പൂരം നടത്തുന്നതു പോലെയായി. തോന്നുന്ന ദിക്കിൽ ബാരിക്കേഡ് കെട്ടുക, ആളുകളെ കയറ്റാതിരിക്കുക. ഇതാണ് പൂരത്തിൽ സംഭവിച്ചത്’’– മുരളീധരൻ പറഞ്ഞു.