മുഖ്യമന്ത്രി കസവു കെട്ടിയ പേടിത്തൊണ്ടൻ; കൊമ്പത്തെ ആളാണ്, മനസ്സു മുഴുവൻ പേടി: പരിഹസിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് സതീശൻ പറഞ്ഞു. കരുവന്നൂർ കേസിൽ ഏറ്റവും പാവപ്പെട്ടവരുടെ പണമാണ് അടിച്ചുമാറ്റിയത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരുവന്നൂർ ബാങ്കിലെ കൊള്ളക്കാരെ മുഴുവൻ സംരക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് സതീശൻ പറഞ്ഞു. കരുവന്നൂർ കേസിൽ ഏറ്റവും പാവപ്പെട്ടവരുടെ പണമാണ് അടിച്ചുമാറ്റിയത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരുവന്നൂർ ബാങ്കിലെ കൊള്ളക്കാരെ മുഴുവൻ സംരക്ഷിച്ചതെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘‘ബിജെപിയെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ബിജെപിയെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് രാഹുൽ ഗാന്ധിക്കെതിരെ കഴിഞ്ഞ 35 ദിവസമായി ആക്രമണം നടത്തുന്നത്. മോദിയെ വിമർശിക്കാതിരിക്കാനുള്ള വഴികളാണ് അദ്ദേഹം അന്വേഷിക്കുന്നത്. 2022ൽ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടന്ന സമയത്ത് അവിടെ പങ്കെടുത്ത ദേശീയ നേതാക്കളെല്ലാം ബിജെപിയേയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമർശിച്ചിട്ടും പിണറായിയുടെ ഭാഗത്തുനിന്ന് യാതൊരു വിമർശനവും ഉണ്ടായില്ല. അന്ന് മോദിയേയും ബിജെപിയേയും വിമർശിക്കാത്ത ഏക സിപിഎം നേതാവ് പിണറായി ആയിരുന്നു. അദ്ദേഹം ഭയത്തിലാണ്.
‘‘ഒരു എഴുത്തുകാരൻ എഴുതിയിട്ടുണ്ട്, ‘കസവുകെട്ടിയ പേടിത്തൊണ്ടൻമാർ’ എന്ന്. മുഖ്യമന്ത്രിക്കു ചേരുന്ന ഏറ്റവും നല്ല പദം ‘കസവുകെട്ടിയ പേടിത്തൊണ്ടൻ’ എന്നാണ്. വലിയ കൊമ്പത്തെ ആളാണ്. എന്നാൽ മനസ്സു മുഴുവൻ പേടിയാണ്.’’ –സതീശൻ പറഞ്ഞു.
ബിജെപി നടത്തുന്ന വർഗീയ ധ്രുവീകരണം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നടത്തുന്നത്. കേരളത്തിൽ ബിജെപിക്ക് ഒരിടം നൽകാനാണ് സിപിഎം ശ്രമമെന്നും സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകുന്ന പരാതികൾ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവർണർ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ രാഷ്ട്രീയമായോ നിയമപരമായോ നേരിടണം. ഗവർണരെ ആരും തടയാൻ പോയിട്ടില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ഇലക്ടറൽ ബോണ്ട് പ്രകാരം കോൺഗ്രസിനു പണം നൽകിയവരെല്ലാം സിപിഎമ്മിനും പണം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടവരും ഏർപ്പെടാത്തവരും അവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ട്. കരാറുള്ള കമ്പനികളിലെ ജീവനക്കാർ നൽകിയ മൊഴി അനുസരിച്ച് അവർക്ക് ഒരു സേവനവും നൽകിയിട്ടില്ല എന്നാണ്. ഒരു സേവനവും നൽകാത്തവർ എങ്ങനെയാണ് പണം നൽകുന്നതെന്നും സതീശൻ ചോദിച്ചു.