തൃശൂർ∙ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഈഗോയും അനാവശ്യമായ ഇടപെടലുമാണ് തൃശൂർ പൂരം അലങ്കോലമാകാൻ കാരണമെന്ന് റിട്ട.എസ്പി ആർ.കെ. ജയരാജ്. തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് കെട്ടി അടച്ചും പൊലീസ് പരിധിവിട്ടത് സംബന്ധിച്ച് ‘മനോരമ ഓൺലൈനോട്’ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂരം കാണാനെത്തുന്നവരെ നിയന്ത്രിച്ച് എല്ലാവർക്കും കാണാൻ അവസരമൊരുക്കുകയാണ് പൊലീസിന്റെ ചുമതലയെന്നും, അല്ലാതെ അവരെ തടയുകയല്ലെന്നും ജയരാജ് പറഞ്ഞു. മന്ത്രിയെയും കലക്ടറെയും വരെ മറികടന്നുള്ള പൊലീസ് രാജ് ആണ് ഇത്തവണ പൂരത്തിന് അരങ്ങേറിയത്. ഇതു പൂരപ്രേമികൾക്കിടയിൽ വൻ അമർഷത്തിനു കാരണമായിട്ടുണ്ടെന്നും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുൻ എസ്പിയും നിരവധി തവണ തൃശൂർ പൂരത്തിന്റെ ഏകോപന ചുമതല വഹിച്ചിട്ടുള്ളയാളുമായ ജയരാജ് പറയുന്നു.

ADVERTISEMENT

∙ പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായോ? എന്താണ് യഥാർഥത്തിൽ സംഭവിച്ചത്.

പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായി. പൊലീസ് അനാവശ്യമായി ഇടപെടുകയും പൂരപ്രേമികളോട് മോശമായി പെരുമാറുകയും ചെയ്തു. പൊലീസിന്റെ തേർവാഴ്ചയാണ് നടന്നത്. പൂരം ഒരുപാട് ആചാരങ്ങളുമായി ബന്ധപ്പെട്ടതാണ്. അതിനിടയിൽ ജനങ്ങളെ ബുദ്ധമുട്ടിച്ച് അമിത നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ല.

സാധാരണഗതിയിൽ പുലർച്ചെ മൂന്നിന് വെട്ടിക്കെട്ട് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപു മാത്രമാണ് ആളുകളെ നിയന്ത്രിക്കാൻ ആരംഭിക്കുക. എന്നാൽ ഇത്തവണ രാത്രി 11 മണിയായപ്പോൾ തന്നെ ബാരിക്കേഡുകളും കയറും കെട്ടി ആളുകളെ തടഞ്ഞു. സ്വരാജ് റൗണ്ടിൽനിന്നു പൂർണമായും ആളുകളെ ഒഴിപ്പിച്ചു. രാത്രി പൂരം എഴുന്നള്ളിയപ്പോൾ കാണാൻ ആരുമുണ്ടായിരുന്നില്ല.

രാത്രിപ്പൂരത്തിനു ശേഷം വെടിക്കെട്ടിനുള്ള കാത്തിരിപ്പിനായി ജനനിബിഡമാകേണ്ട സ്വരാജ് റൗണ്ട് ആളൊഴിഞ്ഞ നിലയിൽ. പൊലീസ് ജനത്തെ ഒഴിപ്പിച്ചതും തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതുമാണു കാരണം. ശനി പുലർച്ചെ രണ്ടരയ്ക്കുള്ള ദൃശ്യം. ചിത്രം: മനോരമ
ADVERTISEMENT

∙ മുൻ വർഷങ്ങളെ അപേക്ഷിച്ച് പൊലീസ് കൂടുതലായി ഇടപെടാൻ പ്രത്യേക സാഹചര്യം എന്തെങ്കിലും ഉണ്ടായിരുന്നോ?

അങ്ങനെയൊരു സാഹചര്യവുമുണ്ടായിരുന്നില്ല. എല്ലാ വർഷവും പൂരത്തിന് ഇത്രയും ആളുകൾ വരാറുള്ളതല്ലേ. ഉന്നത ഉദ്യോഗസ്ഥന്റെ അനാവശ്യമായ ഇടപെടലാണുണ്ടായത്. തിരുവമ്പാടിയും പാറമേക്കാവും ഉൾപ്പെടെയുള്ള ദേവസ്വങ്ങൾ അതിന്റെതായ രീതിയിൽ പൂരം നടത്തും. കാണാനെത്തുന്നവർ സൃഷ്ടിക്കുന്ന തിക്കുംതിരക്കും നിയന്ത്രിക്കുക മാത്രമാണ് പൊലീസിന്റെ ചുമതല.

എന്നാൽ അന്നു രാവിലെ മുതൽ പൊലീസ് അനാവശ്യമായി കുറേ കാര്യങ്ങളിൽ ഇടപെട്ടു. ഇലഞ്ഞിത്തറ മേളം നടന്നപ്പോൾ പോലും ആളുകളെ കയറ്റാൻ പൊലീസ് സമ്മതിച്ചില്ല. മാധ്യമങ്ങളെ പോലും കയറ്റിവിടാതെ വടം കെട്ടി പൊലീസ് തടഞ്ഞു. അങ്ങനെയൊന്നും ഒരിക്കലും സംഭവിച്ചിട്ടില്ല.

ADVERTISEMENT

∙ വെടിക്കെട്ട് നടത്തില്ലെന്ന് ദേവസ്വങ്ങൾ നിലപാട് എടുക്കാൻ കാരണമെന്താണ്?

അനാവശ്യ ഇടപെടൽ മൂലം രണ്ടു ദേവസ്വങ്ങളെയും പൊലീസ് വെറുപ്പിച്ചു. വെടിക്കെട്ട് തുടങ്ങുന്നതിന് മുൻപ് സാധാരണ ഗതിയിൽ ദേവസ്വങ്ങളുടെ വൊളന്റിയർമാർ സഹായത്തിനായി ഇവിടേക്കു പ്രവേശിക്കും. വെട്ടിക്കെട്ടുകാർക്കു വേണ്ട നിർദേശങ്ങൾ കൊടുക്കുന്നതിനും മറ്റുമായി മുന്നൂറിലധികം വൊളന്റിയർമാരാണ് കയറാറുള്ളത്. എന്നാൽ ഇത്തവണ 150 പേർക്കു മാത്രമേ അനുമതിയുള്ളൂ എന്ന് പൊലീസ് അറിയിക്കുകയായിരുന്നു.

റിട്ട.എസ്പി ആർ.കെ. ജയരാജ്

തൃശൂർ പൂരം വെടിക്കെട്ടെന്ന് പറഞ്ഞാൽ വലിയൊരു പ്രക്രിയ അല്ലേ? എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ ദേവസ്വം അധികൃതർ തന്നെയാണ് കുറ്റക്കാരാകുക. അത് ഒഴിവാക്കുന്നതിനാണ് വൊളന്റിയർമാരെ നിയോഗിച്ചിരിക്കുന്നത്. ഇവർക്കെല്ലാം ബാഡ്ജ് നൽകിയിട്ടുണ്ട്. മറ്റ് ഉദ്ദേശ്യങ്ങളോടെ ഒന്നുമല്ല ഇവർ കയറുന്നത്. ഇതു പൊലീസ് തടഞ്ഞതാണ് ദേവസ്വങ്ങളെ പ്രകോപിപ്പിച്ചത്. തിരുവമ്പാടി ദേവസ്വം പ്രസിഡന്റിനെ അപമാനിക്കുന്ന രീതിയിൽ വരെ പൊലീസ് പെരുമാറിയതോടെയാണ് പ്രതിഷേധം ഉയർന്നത്.

∙ തിരഞ്ഞെടുപ്പ് സമയമായത് പൊലീസ് ഇടപെടലിന് ഒരു കാരണമായോ?

തിരഞ്ഞെടുപ്പും ഒരു ഘടകമാകാം. അല്ലെങ്കിൽ ഇങ്ങനെ വരില്ല. മന്ത്രിമാരുടെയും കലക്ടറുടെയും ഇടപെടൽ പോലും ഫലപ്രദമായില്ല. ഉന്നത ഉദ്യോഗസ്ഥന്റെ അമിതാധികാര പ്രയോഗമാണ് എല്ലായിടത്തും കണ്ടത്. അദ്ദേഹത്തിന് രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ല.

എന്നാൽ ഈഗോയുടെ പുറത്താണ് പൂരാഘോഷം ഇങ്ങനെയാക്കിയത്. 150 പേർ എന്നുള്ളത് 200 ആയിക്കോട്ടെ എന്നു വിചാരിച്ചാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. ഇതു വലിയ അമർഷമാണ് പൂരപ്രേമികൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ഇതിനു ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകും. ചിലർക്ക് രാഷ്ട്രീയ മൈലേജും ഇതുണ്ടാക്കും.

∙ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യതയുണ്ടോ?

ഉണ്ടാകാൻ സാധ്യതയില്ല. പേരിനൊരു വകുപ്പ് തല അന്വേഷണമോ സ്ഥലമാറ്റമോ ഉണ്ടായേക്കാം. അതിൽ കൂടുതൽ ഒന്നും സംഭവിക്കാനില്ല.

English Summary:

Former SP RK Jayarajan Talks Abour Police Intervention in Thrissur Pooram

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT