കുണ്ടറ ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാറിന്റെ കണ്ണിനു പരുക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനിൽ സനൽ പുത്തൻവിള (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 20ന് കുണ്ടറ മുളവനയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുണ്ടറ ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാറിന്റെ കണ്ണിനു പരുക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനിൽ സനൽ പുത്തൻവിള (50) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ 20ന് കുണ്ടറ മുളവനയിൽ നടന്ന പ്രചാരണത്തിനിടെ മുർച്ചയുള്ള വസ്തു കൊണ്ടതിനെ തുടർന്ന് കൃഷ്ണകുമാറിന്റെ വലത് കണ്ണിലെ കൃഷ്ണമണിക്ക് പരുക്കേറ്റിരുന്നു. തുടർന്ന് കുണ്ടറ റെയിൽവേ സ്റ്റേഷനു സമീപത്തെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തി ചികിത്സ തേടുകയും ചെയ്തിരുന്നു. 

ADVERTISEMENT

21ന് പൊലീസ് തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പരാമർശിച്ച് സിപിഎമ്മിനെ വിമർശിച്ച് പ്രസംഗിക്കുന്നതിനിടയിൽ സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്നു കാട്ടി കുണ്ടറ പൊലീസിൽ കൃഷ്ണകുമാർ പരാതി നൽകുകയും ചെയ്തു.  മൂർച്ചയുള്ള ആയുധം കൊണ്ടു തന്നെ ആക്രമിക്കുകയായിരുന്നു എന്നായിരുന്നു പരാതി ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസും സ്പെഷൽ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിലാണു സനൽ പിടിയിലായത്. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

English Summary:

BJP panchayat samiti gen. secretary arrested for attacking NDA candidate G Krishnakumar