അഹമ്മദാബാദ് ∙ ഗുജറാത്തിലെ സൂറത്ത് ലോക്സഭാ സീറ്റിൽ ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി നീലേഷ് കുംഭാനിയുടെയും ഡമ്മി സ്ഥാനാർഥിയുടെയും പത്രിക കഴിഞ്ഞ ദിവസം തള്ളിയതോടെയാണിത്. ബാക്കിയുണ്ടായിരുന്ന ബിഎസ്പി സ്ഥാനാർഥിയും ഏഴ് സ്വതന്ത്രരും പത്രിക പിൻവലിക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ ഗുജറാത്തിലെ സൂറത്ത് ലോക്സഭാ സീറ്റിൽ ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി നീലേഷ് കുംഭാനിയുടെയും ഡമ്മി സ്ഥാനാർഥിയുടെയും പത്രിക കഴിഞ്ഞ ദിവസം തള്ളിയതോടെയാണിത്. ബാക്കിയുണ്ടായിരുന്ന ബിഎസ്പി സ്ഥാനാർഥിയും ഏഴ് സ്വതന്ത്രരും പത്രിക പിൻവലിക്കുകയും ചെയ്തു. മുകേഷ് ദലാലിനെ എംപിയായി അംഗീകരിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് സൂറത്ത് ജില്ലാ കലക്ടർ കൈമാറി.

കഴിഞ്ഞ ദിവസം നിലേഷിനെ നിർദേശിച്ച മൂന്നുപേരും ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചതിനെ തുടര്‍ന്നാണ് റിട്ടേണിങ് ഓഫിസർ നാമനിർദേശ പത്രിക തള്ളിയത്. സൂറത്തിൽ കോൺഗ്രസിന്റെ പകരക്കാരനായ സ്ഥാനാർഥി സുരേഷ് പദ്‌ലസയെ നിർദേശിച്ചയാളും പിൻമാറി. ഈ പത്രികയും അസാധുവായതോടെ മണ്ഡലത്തിൽ കോൺഗ്രസിന് സ്ഥാനാർഥിയില്ലാത്ത അവസ്ഥയായി. ഗുജറാത്തില്‍ ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് 24 സീറ്റിലും എഎപി രണ്ട് സീറ്റിലുമാണ് മത്സരിക്കുന്നത്.

English Summary:

Lok Sabha Elections 2024: BJP registers first victory as Surat candidate Mukesh Dalal wins unopposed