മുസ്‌ലിം വിരോധം വളർത്തുന്നു, കേസെടുക്കണം: മോദിക്കെതിരെ പിണറായി
കണ്ണൂർ ∙ രാജസ്ഥാനിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‌ലിംവിരുദ്ധ പ്രസംഗം നടത്തിയതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് എടുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യവിരുദ്ധ പ്രസംഗം നടത്തിയ പ്രധാനമന്ത്രി സങ്കൽപ കഥകൾ കെട്ടിച്ചമച്ചു മുസ്‌ലിം വിരോധം വളർത്തുകയാണ്. ശ്രീകണ്ഠാപുരത്ത് എൽഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘‘പ്രധാനമന്ത്രിസ്ഥാനത്ത് ഇരിക്കുന്നയാൾക്കു മുസ്‌ലിംകൾ നുഴഞ്ഞുകയറ്റകാരാണെന്ന് എങ്ങനെയാണു പറയാൻ കഴിയുക? രാജ്യത്തെ സന്തതികൾ എങ്ങനെയാണു നുഴഞ്ഞുകയറ്റക്കാരാകുക? ചട്ടങ്ങളും നിയമങ്ങളും പരസ്യമായി ലംഘിക്കുന്ന പ്രസ്താവനയാണിത്. നടപടി ഉണ്ടാകില്ലെന്ന ആത്മവിശ്വാസം എങ്ങനെയാണു പ്രധാനമന്ത്രിക്ക് ഉണ്ടാകുന്നത്? മോദിയുടെ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും നടപടിയെടുക്കണം’’– പിണറായി വിജയൻ ആവശ്യപ്പെട്ടു.