ന്യൂഡൽഹി∙ ബലാത്സംഗത്തിന് ഇരയായ പതിനാലുകാരിയുടെ, മുപ്പത് ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി.ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ളബെഞ്ചിന്റെ സുപ്രധാന വിധി. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ബലാത്സംഗത്തിന് ഇരയായ പതിനാലുകാരിയുടെ, മുപ്പത് ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി. ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ സുപ്രധാന വിധി. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമം അനുസരിച്ച് 24 ആഴ്ച വരെ പ്രായമായ ഗര്‍ഭമാണ് അലസിപ്പിക്കാനാവുക.

ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി തള്ളിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി അസാധുവാക്കി. ഗര്‍ഭഛിദ്രത്തിനായി അടിയന്തരമായി മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ മുംബൈ സയണിലെ ലോകമാന്യ തിലക് മുനിസിപ്പല്‍ മെഡിക്കല്‍ കോളജിനു കോടതി നിര്‍ദേശം നല്‍കി. നേരത്തെ കുട്ടിയുടെ ശാരീകിക നില പരിശോധിക്കാന്‍ വിദഗ്ധ സംഘത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഗര്‍ഭഛിദ്രം നടത്തിയാല്‍ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന് അറിയിക്കാനായിരുന്നു നിര്‍ദേശം.

ADVERTISEMENT

ബലാത്സംഗം കാരണമാണ് ഗർഭം സംഭവിച്ചതെന്നും തന്റെ ഗർഭധാരണത്തെക്കുറിച്ച് കൗമാരക്കാരി അറിഞ്ഞിരുന്നില്ലെന്നും വിധി പറയവെ കോടതി ചൂണ്ടിക്കാട്ടി. ഗർഭധാരണം തുടരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മെഡിക്കൽ ബോർഡ് അഭിപ്രായപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി.

English Summary:

Supreme court allows 14 year old rape survivor to abort 30 week pregnancy