ഞെട്ടിവിറച്ച് തയ്‌വാൻ; നേരം ഇരുട്ടി വെളുക്കുന്നതിനിടെ എൺപതിലധികം ഭൂചലനങ്ങൾ
തായ്പേയ്∙ തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലർച്ചെ വരെ തായ്‌വാന്റെ കിഴക്കൻ തീരത്തുണ്ടായത് 80ലധികം ഭൂചലനങ്ങൾ.6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ചിലത് തായ്‌വാൻ തലസ്ഥാനമായ തായ്പേയിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാക്കി. ഗ്രാമീണ കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഭൂചലനങ്ങളിൽ ഭൂരിപക്ഷവും ഉണ്ടായത്.

തായ്പേയ്∙ തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലർച്ചെ വരെ തയ്‌വാന്റെ കിഴക്കൻ തീരത്തുണ്ടായത് 80ലധികം ഭൂചലനങ്ങൾ.6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ചിലത് തയ്‌വാൻ തലസ്ഥാനമായ തായ്പേയിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാക്കി. ഗ്രാമീണ കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഭൂചലനങ്ങളിൽ ഭൂരിപക്ഷവും ഉണ്ടായത്. സംഭവത്തിൽ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
ഏപ്രിൽ 3നു 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 14 പേർ മരിച്ചിരുന്നു. അതിനുശേഷം നൂറുകണക്കിന് തുടർചലനങ്ങളാണ് തയ്‌വാനിലുണ്ടായത്. ഏപ്രിൽ മൂന്നിനുണ്ടായ ഭൂചലനത്തിൽ കേടുപാടുകൾ സംഭവിച്ചതും ഇപ്പോൾ പ്രവർത്തിക്കാത്തതുമായ ഒരു ഹോട്ടൽ കെട്ടിടം ഒരുവശത്തേക്ക് ചെറുതായി ചാഞ്ഞിരിക്കുകയാണെന്ന് ഹുവാലിയനിലെ അഗ്നിശമന വിഭാഗം അറിയിച്ചു.
2016ൽ തെക്കൻ തയ്‌വാനിലുണ്ടായ ഭൂകമ്പത്തിൽ നൂറിലധികം പേർ മരിച്ചിരുന്നു. 1999ൽ റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രണ്ടായിരത്തിലധികം പേരാണ് മരിച്ചത്.