അനിൽ ആന്റണിക്കെതിരെ തെളിവുകളുമായി നന്ദകുമാർ; ശോഭാ സുരേന്ദ്രൻ 10 ലക്ഷം വാങ്ങിയെന്നും ആരോപണം
ന്യൂഡൽഹി∙ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനിൽ ആന്റണിക്കെതിരെ തെളിവുകളുമായി ആരോപണം കടുപ്പിച്ച് ടി.ജി. നന്ദകുമാർ. അനിൽ പണം വാങ്ങിയെന്ന് തെളിയിക്കുന്ന ചിത്രങ്ങളും രേഖകളും നന്ദകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ നിരത്തി. എൻഡിഎ അധികാരത്തിൽ വന്നാലും ഇന്ത്യ അധികാരത്തിൽ വന്നാലും താൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്റ്റാൻഡിങ് കോൺസൽ നിയമനത്തിന് 25 ലക്ഷം രൂപ അനിൽ ആന്റണി കൈപ്പറ്റിയെന്ന് നന്ദകുമാർ ആരോപിച്ചു. സ്റ്റാൻഡിങ് കോൺസിൽ ഇന്റർവ്യൂ കോൾ ലെറ്റർ പകർപ്പ് കയ്യിൽ ഉണ്ട്. നിയമനം നടക്കാതെ വന്നപ്പോൾ അഞ്ചുതവണയായി പണം തിരിച്ചുനൽകുകയും ചെയ്തു. ആൻഡ്രൂസ് ആന്റണിയുടെ അടുപ്പക്കാരനാണ് അനിൽ ആന്റണി. മോദിയും അനിൽ ആന്റണിയും ആന്ഡ്രൂസ് ആന്റണിയും ഒരുമിച്ച് നിൽക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ശോഭാ സുരേന്ദ്രൻ പത്തുലക്ഷം രൂപ വാങ്ങിയതിന് തെളിവുകൾ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ‘‘ബിജെപിയുടെ ക്രൗഡ്പുള്ളർ നേതാവ് എന്റെ കയ്യിൽ നിന്ന് പത്തുലക്ഷം രൂപ വാങ്ങിയിട്ട് മടക്കിത്തന്നിട്ടില്ല.’’ നന്ദകുമാർ പറഞ്ഞു. രസീതും മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു.