കെസിക്ക് വോട്ട് അഭ്യർഥിച്ച് ദേശീയ നേതാക്കളുടെ ഒഴുക്ക്
ആലപ്പുഴ: ദേശീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ് ആലപ്പുഴ മണ്ഡലം. ദേശീയ നേതാക്കള്‍ക്കൊപ്പം തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികൾ

ആലപ്പുഴ: ദേശീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ് ആലപ്പുഴ മണ്ഡലം. ദേശീയ നേതാക്കള്‍ക്കൊപ്പം തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള നേതാക്കൾ ആലപ്പുഴയില്‍ കെ.സി.വേണുഗോപാലിന് വോട്ട് അഭ്യർഥിച്ച് എത്തുന്നുണ്ട്. മണ്ഡലത്തിലെ ചെറുതും വലുതുമായ പ്രചാരണ പരിപാടികളില്‍ ഇവരുടെ സാന്നിധ്യം തുടരുകയാണ്. ഇവരെല്ലാം ബൂത്ത്തലത്തില്‍ നടക്കുന്ന കുടുംബസംഗമം പോലുള്ള പരിപാടികളിൽ പങ്കെടുത്തും വീട് വീടാന്തരം കയറി വോട്ടർമാരെ നേരിൽകണ്ട് കെ.സി. വേണുഗോപാലിനായി വോട്ട് അഭ്യർഥിച്ചും മണ്ഡലത്തിൽ സജീവമാവുകയാണ്.
ക്ഷണിക്കപ്പെട്ട് വന്നവരേക്കാള്‍ കെസിയോടുള്ള സ്‌നേഹബന്ധത്തിന്റെയും വ്യക്തിബന്ധത്തിന്റെയും പേരിലാണ് പലരും മണ്ഡലത്തില്‍ എത്തുന്നത്. പ്രചാരണ തിരക്കിൽ സജീവമായതിനാൽ പലപ്പോഴും അവരുമായി നേരിട്ടുള്ള കൂടിക്കാഴ്ച സാധ്യമല്ലെങ്കിലും ഫോണിലൂടെയുള്ള ആശയവിനിമയത്തിനുശേഷം അവരെ സ്നേഹത്തോടെ മടക്കി അയയ്ക്കുകയാണ് കെ.സി. വേണുഗോപാൽ. ഇന്ത്യ മുന്നണി അധികാരത്തില്‍ വരണം, നേതൃനിരയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കെ.സി.വേണുഗോപാല്‍ ഉണ്ടാകണം എന്ന ഒരൊറ്റ ലക്ഷ്യവുമായാണ് ആലപ്പുഴ മണ്ഡലം ദേശീയ നേതാക്കളെക്കൊണ്ട് നിറയുന്നത്.