കുന്നമംഗലം (കോഴിക്കോട്) ∙ ‘വീട്ടില്‍നിന്നും വോട്ട്’ സേവനം ഉപയോഗപ്പെടുത്തി പിതാവ് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയ മകനെതിരെ കേസ്. മലയമ്മ പുള്ളന്നൂരിലെ ഞെണ്ടാഴിയില്‍ മൂസയുടെ മകൻ ഹമീദിനെതിരെയാണ് കുന്നമംഗലം പൊലീസ് കേസെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നമംഗലം (കോഴിക്കോട്) ∙ ‘വീട്ടില്‍നിന്നും വോട്ട്’ സേവനം ഉപയോഗപ്പെടുത്തി പിതാവ് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയ മകനെതിരെ കേസ്. മലയമ്മ പുള്ളന്നൂരിലെ ഞെണ്ടാഴിയില്‍ മൂസയുടെ മകൻ ഹമീദിനെതിരെയാണ് കുന്നമംഗലം പൊലീസ് കേസെടുത്തത്. വയോധികനായ മൂസയുടെ വോട്ട് രേഖപ്പെടുത്താൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. 

പ്രത്യേക സാഹചര്യമായതിനാല്‍ മൂസയുടെ വോട്ട് ഓപ്പണ്‍ വോട്ടായി ഹമീദ് രേഖപ്പെടുത്തുകയായിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിനിടയില്‍ ഇയാള്‍ സ്വന്തം മൊബൈലില്‍ ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട റിട്ടേണിങ് ഓഫീസറാണ് പൊലീസില്‍ പരാതി നല്‍കിയത്. ജനപ്രാതിനിധ്യ നിയമത്തിനെതിരായ പ്രവർത്തനമാണ് ഹമീദിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

ADVERTISEMENT

വോട്ട് രേഖപ്പെടുത്തുമ്പാള്‍ ഉണ്ടാവേണ്ട സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. ദൃശ്യങ്ങള്‍ പകർത്തിയ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുൻകൂട്ടി അപേക്ഷ നല്‍കിയ ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിലുള്ള വയോധികർക്കുമാണ് വീട്ടില്‍നിന്നും വോട്ടിന് അവസരം ലഭിച്ചിട്ടുള്ളത്. 

English Summary:

Case registered against Kozhikode Malayamma native for recording open vote visuals in mobile phone