ബിഹാറിൽ ജെഡിയു യുവനേതാവ് വെടിയേറ്റു മരിച്ചു; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം
പട്ന∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ് പാർട്ടിയിലെ യുവ നേതാവ് സൗരഭ് കുമാർ വെടിയേറ്റു മരിച്ചു. പട്നയിലെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ സൗരഭിനു നേരെ

പട്ന∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ് പാർട്ടിയിലെ യുവ നേതാവ് സൗരഭ് കുമാർ വെടിയേറ്റു മരിച്ചു. പട്നയിലെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ സൗരഭിനു നേരെ ബൈക്കിലെത്തി നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
തലയ്ക്ക് രണ്ടുതവണ വെടിയേറ്റ സൗരഭ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന മുൻമുൻ കുമാർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. അജ്ഞാതരായ നാലുപേരാണ് ഇവരെ ആക്രമിച്ചത്. പട്ന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.