‘രാജ്യത്തിന് ഗുണമുള്ളവർക്കു വോട്ട് ചെയ്യണം; ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണം’
ചങ്ങനാശേരി (കോട്ടയം) ∙ തിരഞ്ഞെടുപ്പുകളിൽ സമദൂര നിലപാടാണ് എൻഎസ്എസ് സ്വീകരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. വാഴപ്പള്ളി സെന്റ്

ചങ്ങനാശേരി (കോട്ടയം) ∙ തിരഞ്ഞെടുപ്പുകളിൽ സമദൂര നിലപാടാണ് എൻഎസ്എസ് സ്വീകരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിൽ വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാര്യങ്ങൾ തിരിച്ചറിയാൻ കഴിവുള്ളവരാണ് സമുദായ അംഗങ്ങൾ. അവർക്ക് ഇഷ്‌ടമുള്ളവർക്ക് വോട്ട് ചെയ്യാം. രാജ്യത്തിന് ഗുണമുള്ള ആളുകൾക്ക് വോട്ട് ചെയ്യാനാണ് എൻഎസ്എസ് ആഹ്വാനം ചെയ്തത്. ഇതു സംബന്ധിച്ച് ഔദ്യോഗിക ആഹ്വാനമൊന്നുമില്ല. മാധ്യമങ്ങളിലൂടെ നൽകിയ അറിയിപ്പുകൾ മാത്രമാണുള്ളത്. തിരഞ്ഞെടുപ്പിൽ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.