‘ജയരാജൻ ബിജെപിയുമായുള്ള പാലം; പിണറായി അറിയാതെ അദ്ദേഹം ചർച്ചയ്ക്കു പോകുമോ?’
ഹരിപ്പാട്∙ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ വെളിപ്പെടുത്തലിലൂടെ സിപിഎം–ബിജെപി അന്തർധാരയുണ്ടെന്ന് വ്യക്തമായെന്നു കോൺഗ്രസ് നേതാവ്

ഹരിപ്പാട്∙ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ വെളിപ്പെടുത്തലിലൂടെ സിപിഎം–ബിജെപി അന്തർധാരയുണ്ടെന്ന് വ്യക്തമായെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞാണ് സംഭാഷണങ്ങൾ നടക്കുന്നത്. കുറ്റക്കാരൻ ജയരാജനല്ല, പിണറായിയാണ്. ഇനി പാപി ആരാണെന്ന് അറിഞ്ഞാൽ മതി.
ജയരാജനെ ബിജെപിയുമായുള്ള പാലമായി ഉപയോഗിക്കുകയാണ്. ജയരാജൻ മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്തയാളും എൽഡിഎഫ് കൺവീനറുമാണ്. മുഖ്യമന്ത്രി അറിയാതെ അദ്ദേഹം ചർച്ചയ്ക്കു പോകുമെന്ന് ആരെങ്കിലും കരുതുമോ എന്നും ചെന്നിത്തല ചോദിച്ചു.
കെ. സുധാകരനും രമേശ് ചെന്നിത്തലയും ബിജെപിയിൽ ചേരാൻ ആഗ്രഹിച്ചിരുന്നെന്ന് ഇ.പി. ജയരാജൻ പറഞ്ഞതിനെപ്പറ്റി ചോദിച്ചപ്പോൾ, താൻ ആലോചിക്കുക പോലും ചെയ്യാത്ത കാര്യമാണ് അതെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ഇന്ത്യ മുന്നണി അധികാരത്തിലെത്താൻ പോകുകയാണ്. ആദ്യഘട്ടം വോട്ടെടുപ്പു കഴിഞ്ഞപ്പോൾ നരേന്ദ്ര മോദി കൂടുതൽ വർഗീയത പറഞ്ഞു തുടങ്ങിയതെന്നും രമേശ് അഭിപ്രായപ്പെട്ടു.