തിരുവനന്തപുരം∙ കേരളത്തിൽ 71.16 ശതമാനം പോളിങ്. സംസ്ഥാനത്തെ പോളിങ്ങിൽ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടും ചേർക്കാതെയാണ് ഈ കണക്ക്. തപാൽവോട്ടുകൾ ചേർക്കുമ്പോൾ പോളിങ് 72 ശതമാനം പിന്നിട്ടേക്കാം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ (2019) 77.84

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരളത്തിൽ  71.16 ശതമാനം പോളിങ്. സംസ്ഥാനത്തെ പോളിങ്ങിൽ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടും ചേർക്കാതെയാണ് ഈ കണക്ക്. തപാൽവോട്ടുകൾ ചേർക്കുമ്പോൾ പോളിങ് 72 ശതമാനം പിന്നിട്ടേക്കാം. 

മണ്ഡലം തിരിച്ച് പോളിങ്:

1. തിരുവനന്തപുരം-66.46
2. ആറ്റിങ്ങല്‍-69.40
3. കൊല്ലം-68.09
4. പത്തനംതിട്ട-63.35
5. മാവേലിക്കര-65.91
6. ആലപ്പുഴ-74.90
7. കോട്ടയം-65.60
8. ഇടുക്കി-66.53
9. എറണാകുളം-68.27
10. ചാലക്കുടി-71.84
11. തൃശൂര്‍-72.79
12. പാലക്കാട്-73.37
13. ആലത്തൂര്‍-73.20
14. പൊന്നാനി-69.21
15. മലപ്പുറം-72.90
16. കോഴിക്കോട്-75.42
17. വയനാട്-73.48
18. വടകര-78.08
19. കണ്ണൂര്‍-76.92
20. കാസര്‍കോട്-75.94

ആകെ വോട്ടര്‍മാര്‍-2,77,49,159
ആകെ വോട്ട് ചെയ്തവര്‍-1,97,48,764(71.16%)
ആകെ വോട്ട് ചെയ്ത പുരുഷന്മാര്‍-94,67,612(70.57%)
ആകെ വോട്ട് ചെയ്ത സ്ത്രീകള്‍-1,02,81,005(71.72%)
ആകെ വോട്ട് ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍-147(40.05%)

ADVERTISEMENT

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ (2019) 77.84 ശതമാനമായിരുന്നു പോളിങ്. 30 വർഷത്തിനിടെയുള്ള റെക്കോർഡ് പോളിങ്ങായിരുന്നു അന്ന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ‌ (2021) കോവിഡ് പ്രതിസന്ധിക്കിടയിലും പോളിങ് 74.06 ശതമാനത്തിലെത്തിയിരുന്നു.

കനത്ത ചൂടു കാരണം വോട്ടർമാർ‌ ബൂത്തുകളിലെത്താത്തതും മണിക്കൂറുകളുടെ കാത്തിരിപ്പു കാരണമുള്ള മടങ്ങിപ്പോക്കും വോട്ടിങ് ശതമാനം കുറയാൻ കാരണമായിട്ടുണ്ടെന്നാണു പൊതുവിലയിരുത്തൽ. വോട്ടിങ് മെഷീനിലെ തകരാറും ഉദ്യോഗസ്ഥരുടെ പരിചയക്കുറവു കാരണമുള്ള കാലതാമസവും പലയിടത്തും രാത്രി ഏറെ വൈകിയും വോട്ടെടുപ്പു നീളാനിടയാക്കി. തിരുവനന്തപുരം, വടകര മണ്ഡലങ്ങളിലെ ഒട്ടേറെ ബൂത്തുകളിൽ വോട്ടു ചെയ്യാൻ പതിവിൽ കൂടുതൽ സമയമെടുത്തെന്ന പരാതിയുമുണ്ട്.

English Summary:

Election Commission Reveals Preliminary Polling Figures for Kerala; Awaits Postal Votes