എനിക്കെതിരായ വർഗീയ പ്രചാരണത്തിനു പിന്നിൽ യുഡിഎഫ്; വ്യാജമാണെങ്കിൽ ഷാഫി തെളിയിക്കട്ടെ: കെ.കെ. ശൈലജ
വടകര∙ തനിക്കെതിരെ വർഗീയ പ്രചാരണം ഉണ്ടായത് യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നു തന്നെയാണെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ. വർഗീയ പ്രചരണം വ്യാജമാണെന്നു ബോധ്യപ്പെട്ടിട്ടില്ലെന്നും വ്യാജമാണെങ്കിൽ അത് യുഡിഎഫ് തെളിയിക്കട്ടേയെന്നും ശൈലജ പറഞ്ഞു. കെ.കെ.ശൈലജയ്ക്കെതിരെ ‘കാഫിർ’ എന്ന പരാമർശമുള്ള വാട്സാപ് സന്ദേശം പ്രചരിച്ചതിൽ പ്രതികരിക്കുകയായിരുന്നു അവർ.

‘‘എനിക്ക് കിട്ടിയ പേജിന്റെ സ്ക്രീൻഷോട്ട് കൈവശമുണ്ട്. അതിൽനിന്ന് മനസ്സിലാകുന്നത് അവരുടെ പ്രവർത്തകരുടെ പേജിൽനിന്നാണ് വന്നതെന്നാണ്. അത് വ്യാജമാണെന്ന് ഷാഫി പറയുന്നതു കേട്ടു. അങ്ങനെയെങ്കിൽ അവരത് തെളിയിക്കട്ടെ. പക്ഷേ എനിക്ക് കിട്ടിയിട്ടുള്ള അറിവു വച്ച് അത് വ്യാജമല്ല എന്നാണ് തോന്നിയത്. ഇനി അതങ്ങനെ അല്ലെങ്കിൽ അവർ തെളിയിക്കട്ടെ’’– ശൈലജ പറഞ്ഞു.
‘കാഫിറിന് വോട്ടു ചെയ്യരുത്’ എന്ന രീതിയിൽ കെ.കെ.ശൈലജയ്‌ക്കെതിരെ പ്രചരിച്ച പോസ്റ്റാണ് വിവാദമായത്. അത് വ്യാജമായി സൃഷ്ടിച്ച സ്ക്രീൻഷോട്ടാണെന്ന് ഇന്നു രാവിലെ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചിരുന്നു. കാഫിർ എന്നു വിളിച്ചുള്ള വോട്ട് തനിക്ക് വേണ്ടെന്നും എതിർ സ്ഥാനാർഥിയുടെ ഇത്തരം പ്രസ്താവനകൾ ബോധപൂർവമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.