‘വിലപ്പെട്ട’ വോട്ട് രേഖപ്പെടുത്തി ബഷീറും സൽമാനും; ടിക്കറ്റെടുത്തത് 3 വിമാനങ്ങൾക്ക്, ചെലവായത് ഒരു ലക്ഷത്തോളം രൂപ!
നാദാപുരം∙ ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിൽ ‘വിലപ്പെട്ട’ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത് യഥാർഥത്തിൽ ഉമ്മത്തൂർ സ്വദേശി ചോരങ്ങോട്ട് ബഷീറും എലാങ്കോട് സ്വദേശി സൽമാൻ യൂസുഫും ആയിരിക്കണം. മൂന്നുവിമാനങ്ങൾക്ക് ടിക്കറ്റെടുത്താണ് ഇവർ വോട്ടുചെയ്യാൻ നാട്ടിലെത്തിയത്.

നാദാപുരം∙ ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിൽ ‘വിലപ്പെട്ട’ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത് യഥാർഥത്തിൽ ഉമ്മത്തൂർ സ്വദേശി ചോരങ്ങോട്ട് ബഷീറും എലാങ്കോട് സ്വദേശി സൽമാൻ യൂസുഫും ആയിരിക്കണം. മൂന്നു വിമാനങ്ങൾക്ക് ടിക്കറ്റെടുത്താണ് ഇവർ വോട്ടു ചെയ്യാൻ നാട്ടിലെത്തിയത്.
25നു ഖത്തറിൽ നിന്ന് ബംഗളൂരുവിലേക്കാണ് ഇവർ ആദ്യം വിമാന ടിക്കറ്റെടുത്തത്. എന്നാൽ, എയർപോർട്ടിൽ എത്തുമ്പോഴേക്കും വിമാനം പോയിക്കഴിഞ്ഞിരുന്നു. ഇതോടെ ഖത്തറിൽ നിന്ന് നെടുമ്പാശ്ശേരിക്ക് വീണ്ടും വിമാന ടിക്കറ്റെടുത്തു. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി റോഡ് മാർഗം നാട്ടിലെത്തുമ്പോഴേക്കും വോട്ടിങ് സമയം കഴിയുമെന്നതിനാൽ, നെടുമ്പാശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്കു വീണ്ടും വിമാനം കയറി.
വോട്ടെടുപ്പ് അവസാനിക്കും മുൻപു തന്നെ ഉമ്മത്തൂരിലെ ബൂത്തിലെത്തി ബഷീറും എലാങ്കോട്ടെ (കണ്ണൂർ ജില്ല) ബൂത്തിലെത്തി സൽമാൻ യൂസുഫും വോട്ട് ചെയ്തു. വിമാന ടിക്കറ്റുകൾക്കു മാത്രമായി ഒരു ലക്ഷത്തോളം രൂപയാണ് ഇവർക്ക് ചെലവായത്.