വെറുതെ കണ്ട് പരിചയപ്പെടാൻ വന്നതാണെന്നു പറഞ്ഞു; പാർട്ടി ഇതൊന്നും കാര്യമായി എടുക്കില്ല: ജാവഡേക്കർ വിവാദത്തിൽ ജയരാജൻ
കണ്ണൂർ∙ പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ചയുടെ പേരിൽ തന്നെ ബ്ലാക്‌മെയിൽ ചെയ്യുകയാണെന്ന ആരോപണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി. ജയരാജൻ രംഗത്ത്. ഇതിനു പിന്നിൽ യുഡിഎഫും മാധ്യമങ്ങളുമാണെന്ന് ജയരാജൻ ആരോപിച്ചു. പാർട്ടി ഇതൊന്നും കാര്യമായി എടുക്കില്ലെന്നും അദ്ദേഹം

കണ്ണൂർ∙ പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ചയുടെ പേരിൽ തന്നെ ബ്ലാക്‌മെയിൽ ചെയ്യുകയാണെന്ന ആരോപണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി. ജയരാജൻ രംഗത്ത്. ഇതിനു പിന്നിൽ യുഡിഎഫും മാധ്യമങ്ങളുമാണെന്ന് ജയരാജൻ ആരോപിച്ചു. പാർട്ടി ഇതൊന്നും കാര്യമായി എടുക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘‘എനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കു പിന്നിൽ മാധ്യമങ്ങളും യുഡിഎഫുമാണ്. ആസൂത്രിതമായ ഗൂഢപദ്ധതി തന്നെ തയാറാക്കി. തിരഞ്ഞെടുപ്പിന്റെ തലേന്ന് ഉച്ചയ്ക്കു ശേഷം ഒരു ബോംബ് പൊട്ടിക്കുക എന്ന ആസൂത്രിത പദ്ധതിയുടെ ഭാഗമാണിത്. പലരെയും ലക്ഷ്യംവച്ചതിനു പിന്നാലെയാണ് എന്നിലേക്ക് എത്തിയത്.
‘‘2023 മാർച്ച് അഞ്ചിനാണ് ഞാൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സമയത്ത് നന്ദകുമാറും ജാവഡേക്കറും വീട്ടിലേക്കു വരുന്നത്. വെറുതെ കണ്ട് പരിചയപ്പെടാൻ വന്നതാണെന്നാണ് പറഞ്ഞത്. സുധാകരൻ ബിജെപിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഞാൻ വാർത്താസമ്മേളനം നടത്തിയതിനു പിന്നാലെയാണ് എനിക്കെതിരെ ഈ വാർത്ത വരുന്നത്. കേന്ദ്രമന്ത്രിയായിരുന്ന ആൾ വീട്ടിൽ വരുമ്പോൾ ഞാൻ ഇറങ്ങിപ്പോകാൻ പറയണോ? അഞ്ചു മിനിറ്റുപോലും ആ കൂടിക്കാഴ്ച നീണ്ടില്ല. ഞങ്ങൾ രാഷ്ട്രീയമൊന്നും സംസാരിച്ചല്ല.
‘‘ഇതെല്ലാം ഇടതുപക്ഷത്തിനെതിരായ സംഘടിതമായ ഗൂഢാലോചനയാണ്. ഞങ്ങളെപ്പോലുള്ളവരെ ബ്ലാക്മെയിൽ ചെയ്യുമ്പോൾ എന്തെങ്കിലും വസ്തുത ഉണ്ടോ എന്ന് പരിശോധിക്കണ്ടേ? ഇതൊന്നും പാർട്ടി ഏറ്റെടുക്കില്ല. മുഖ്യമന്ത്രി എല്ലാവർക്കുമുള്ള സന്ദേശമാണ് നൽകിയത്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.’– ജയരാജൻ പ്രതികരിച്ചു.