ഹൂതികളുടെ ആക്രമണത്തിന് ഇരയായ എണ്ണക്കപ്പലിനെ രക്ഷിച്ചു; രക്ഷാദൗത്യത്തിൽ പങ്കാളിയായി ഐഎൻഎസ് കൊച്ചി
ജറുസലം∙ ഹൂതി ആക്രമണത്തിന് ഇരയായ പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു. നാവികസേനയുടെ ഐഎൻഎസ് കൊച്ചിയും രക്ഷാദൗത്യത്തിൽ പങ്കാളികളായി. ചെങ്കടലിൽ വച്ചായിരുന്നു ഹൂതി ആക്രമണം. കപ്പലിൽ ഉണ്ടായിരുന്ന 22 ഇന്ത്യൻ ജീവനക്കാരെയടക്കം 30 പെരെയും രക്ഷപ്പെടുത്തി. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട എണ്ണക്കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്.

3 ബാലിസ്റ്റിക് മിസൈലുകളാണു കപ്പലിനുനേരെ തൊടുത്തത്. കപ്പലിനു നിസ്സാര കേടുപാടു പറ്റിയെന്നാണു യുഎസ് മിലിറ്ററി സെൻട്രൽ കമാൻഡ് അറിയിച്ചത്. ഹൂതി സൈനിക വക്താവ് ആക്രമണം സ്ഥിരീകരിച്ചിരുന്നു. റഷ്യയിലെ പ്രിമോർസ്കിൽനിന്ന് ഗുജറാത്തിലെ വാദിനാറിലേക്കുള്ള യാത്രയ്ക്കിടെ യെമനിലെ മോച്ച തീരത്തിനു സമീപമാണ് ആക്രമണമുണ്ടായത്.
നവംബറിനുശേഷം ചെങ്കടലിൽ ചരക്കുകപ്പലുകൾക്കുനേരെ 50ൽ ഏറെ മിസൈൽ ആക്രമണങ്ങളാണു ഹൂതികൾ നടത്തിയത്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം നിർത്തുംവരെ കപ്പലുകളെ ലക്ഷ്യമിടുമെന്നാണു ഹൂതികളുടെ നിലപാട്.