ചെന്നൈയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി 100 പവൻ സ്വർണം കവർന്നു; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
ചെന്നൈ∙ മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി വൻ കവർച്ച. സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. നൂറുപവൻ സ്വർണം ഇവരുടെ വീട്ടിൽ നിന്ന് കവർന്നിരുന്നു. സംഭവത്തിൽ രാജസ്ഥാൻ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിരിക്കുന്നതായി സംശയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മുത്താപ്പുതുപ്പെട്ട‌് ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് ശിവൻ നായർ ഒരു ക്ലിനിക് നടത്തുന്നുണ്ട്. രോഗികളെന്ന വ്യാജേന വീട്ടിൽ പ്രവേശിച്ച അക്രമികൾ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് നൂറുപവൻ സ്വർണം മോഷ്ടിച്ചു.
പൊലീസ് നടത്തിയ പരിശോധനയിൽ സംഭവസ്ഥലത്ത് നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. ഇതുകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹാർഡ്‌വെയർ സ്ഥാപനത്തിലെ ജോലിക്കാരനായ രാജസ്ഥാൻ സ്വദേശി പിടിയിലായത്. കൃത്യത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് പൊലീസ് നിഗമനം.
വീട്ടിൽനിന്ന് അസാധാരണമായ ബഹളം കേട്ട് അയൽക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോഴേയ്ക്കും ഇരുവരെയും ആക്രമിച്ച് സ്വർണവുമായി മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. വിമുക്തഭടനായിരുന്നു ശിവൻ നായർ. കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയായിരുന്നു പ്രസന്ന കുമാരി. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്കു മാറ്റി.