ന്യൂഡൽഹി ∙ അന്തിമവാദത്തിനായി ലിസ്റ്റ് ചെയ്ത ലാവ്‍ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല. 113–ാം നമ്പർ കേസായാണ് ലാവ്ലിൻ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ കേസ് നമ്പർ 101 ന്‍റെ

ന്യൂഡൽഹി ∙ അന്തിമവാദത്തിനായി ലിസ്റ്റ് ചെയ്ത ലാവ്‍ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല. 113–ാം നമ്പർ കേസായാണ് ലാവ്ലിൻ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ കേസ് നമ്പർ 101 ന്‍റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അന്തിമവാദത്തിനായി ലിസ്റ്റ് ചെയ്ത ലാവ്‍ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല. 113–ാം നമ്പർ കേസായാണ് ലാവ്‌ലിൻ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ കേസ് നമ്പർ 101 ന്‍റെ വാദം നീണ്ടുപോയതിനെ തുടർന്ന് ലാവ്‍ലിൻ കേസ് എടുത്തില്ല. കേസ് നമ്പർ 101നു പിന്നാലെ രണ്ടു കേസുകളില്‍ കൂടി വാദം കേട്ട ശേഷം കോടതി പിരിഞ്ഞു. കേസ്‌ ഫെബ്രുവരി ആറിനാണ്  അവസാനമായി പരിഗണിച്ചത്. നേരത്തേ ജൂലൈ 10നു പരിഗണിക്കാനായി മാറ്റിയ കേസ് സിബിഐയുടെ കൂടി അഭ്യർഥന പരിഗണിച്ചാണ് മേയ് ആദ്യം അന്തിമവാദം കേൾക്കാൻ നിശ്ചയിച്ചത്.

ഇതുവരെ കേസ് മുപ്പതിലേറെ തവണ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി കരാറുണ്ടാക്കുക വഴി സംസ്ഥാന സർക്കാരിന് 375 കോടി കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചുള്ള കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി 2017 ൽ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരായ സിബിഐയുടെ അപ്പീലാണ് സുപ്രീം കോടതിയിലുള്ളത്.

English Summary:

SNC Lavalin case was not considered by Supreme Court