കൊൽക്കത്ത∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ കോൺഗ്രസിനെതിരെ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻചൗധരി നടത്തിയ പ്രസംഗം വിവാദത്തിൽ. തൃണമൂലിനു വോട്ടുചെയ്യുന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ടുചെയ്യുന്നതാണെന്നുള്ള അധിർരഞ്ജൻ ചൗധരിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. ‘‘ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ കോൺഗ്രസിനെതിരെ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി നടത്തിയ പ്രസംഗം വിവാദത്തിൽ. തൃണമൂലിനു വോട്ടുചെയ്യുന്നതിനേക്കാൾ നല്ലത് ബിജെപിക്ക് വോട്ടുചെയ്യുന്നതാണെന്നുള്ള അധിർ രഞ്ജൻ ചൗധരിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. ‘‘ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അനിവാര്യമാണ്. അതു സംഭവിച്ചില്ലെങ്കിൽ മതേതരത്വം ഇല്ലാതാകും. തൃണമൂലിനു വോട്ട് ചെയ്യുന്നതിനേക്കാൾ നല്ലത് ബിജെപിക്ക് ചെയ്യുന്നതാണ്”- ഇതായിരുന്നു അധിറിന്റെ പ്രസ്താവന.

അധിർ രഞ്ജൻ ചൗധരിയുടെ പ്രസംഗ വിഡിയോ തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക എക്‌സ് പേജിലൂടെ പുറത്തുവിട്ടതോടെ കോൺഗ്രസ് പ്രതിരോധത്തിലായി. അധിർ ബംഗാളിൽ ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്ന് തൃണമൂൽ ആരോപിച്ചു. 25 വർഷമായി ബഹ്‌റാംപുരിൽ നിന്നുള്ള എംപിയാണ് അധിർ രഞ്ജൻ ചൗധരി. ഇത്തവണയും അധിർ തന്നെയാണ് ഇവിടെ നിന്നും മത്സരിക്കുന്നത്. അധിറിനെതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനെയാണ് തൃണമൂൽ രംഗത്തിറക്കിയിരിക്കുന്നത്.

English Summary:

Adhir Ranjan says 'better to vote for BJP than Trinamool'

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT