സൂര്യാഘാതമേറ്റ് 2 മരണം കൂടി; കോഴിക്കോട്ട് 41കാരനും മലപ്പുറത്ത് 63കാരനും മരിച്ചത് കുഴഞ്ഞുവീണ്
Mail This Article
×
കോഴിക്കോട്/മലപ്പുറം ∙സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ടു മരണം കൂടി. കോഴിക്കോട്ട് പെയിന്റിങ് ജോലിക്കിെട യുവാവ് കുഴഞ്ഞുവീണു മരിച്ചു. ചക്കുംകടവ് സ്വദേശി വിജേഷ് (41) ആണ് മരിച്ചത്. സൂര്യാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഇന്നലെയാണ് വിജഷേിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മലപ്പുറത്ത് കുഴഞ്ഞുവീണു ചികിത്സയിലിരിക്കെ മരിച്ച 63 വയസ്സുകാരന്റെ മരണവും സൂര്യാഘാതമേറ്റതാണെന്നാണ് സംശയം. നിർമാണ തൊഴിലാളിയായ മലപ്പുറം പടിഞ്ഞാറ്റുംമുറി മുഹമ്മദ് ഹനീഫയാണ് ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങായി വാഹനം കാത്തു നിൽക്കുന്നതിനിടെ കുഴഞ്ഞുവീണത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നു രാവിലെ മരിച്ചു.
English Summary:
Construction worker fainted to death, suspects sunburn
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.