എസ്ഒജി കമാൻഡോകൾക്കുനേരെ വെടിവയ്പ്; നാല് മാവോയിസ്റ്റുകൾക്കെതിരെ എൻഐഎ കുറ്റപത്രം
കൽപറ്റ∙ വയനാട് മാനന്തവാടി തലപ്പുഴയിൽ സ്പെഷൽ ഒാപറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) കമാൻഡോകൾക്കുനേരെ വെടിവയ്പ് നടത്തിയ കേസിൽ നാല് മാവോയിസ്റ്റ് പ്രവർത്തകർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. വെടിവയ്പ്പിനു പിന്നാലെ പിടിയിലായ ചന്ദ്രു (തിരുവെങ്കിടം, ചന്തു), ശ്രീമതി ( ഉണ്ണിമായ, ഉണ്ണി)

കൽപറ്റ∙ വയനാട് മാനന്തവാടി തലപ്പുഴയിൽ സ്പെഷൽ ഒാപറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) കമാൻഡോകൾക്കുനേരെ വെടിവയ്പ് നടത്തിയ കേസിൽ നാല് മാവോയിസ്റ്റ് പ്രവർത്തകർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. വെടിവയ്പ്പിനു പിന്നാലെ പിടിയിലായ ചന്ദ്രു (തിരുവെങ്കിടം, ചന്തു), ശ്രീമതി ( ഉണ്ണിമായ, ഉണ്ണി) എന്നിവര്‍ക്കെതിരെയും ഒളിവില്‍ പോയ ലത (മീര), സുന്ദരി (ജെന്നി ) എന്നിവര്‍ക്കുമെതിരെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.
2023 നവംബര്‍ ഏഴിന് എസ്ഒജി സംഘം പേര്യയില്‍ പരിശോധന നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. ഒരു വീട്ടില്‍ മാവോയിസ്റ്റുകൾ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് സംഘം ഇവിടെ എത്തിയത്. തുടർന്ന് വെടിവയ്പ്പുണ്ടാകുകയായിരുന്നു. 2024 ഫെബ്രുവരി പത്തിനാണ് കേരളാ പൊലീസില്‍നിന്ന് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്. ഒളിവില്‍ പോയവരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.