‘കഴിഞ്ഞ തവണ മോദിയും രണ്ടിടത്ത് മത്സരിച്ചില്ലേ?; രാഹുൽ ഉത്തരേന്ത്യയിൽ മത്സരിക്കണമെന്ന് ലീഗും ആവശ്യപ്പെട്ടിരുന്നു’
കോഴിക്കോട്∙ രാഹുൽ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാടിനു പുറമെ റായ്ബറേലിയിലും മത്സരിക്കുന്നതിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. രണ്ട് സീറ്റിൽ മത്സരിക്കുന്നത് സാധാരണ കാര്യമാണെന്നും കഴിഞ്ഞതവണ പ്രധാനമന്ത്രിയും രണ്ട് സീറ്റിൽ മത്സരിച്ചുവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

കോഴിക്കോട്∙ രാഹുൽ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാടിനു പുറമെ റായ്ബറേലിയിലും മത്സരിക്കുന്നതിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ‘‘രണ്ട് സീറ്റിൽ മത്സരിക്കുന്നതു സാധാരണ കാര്യമാണ്. കഴിഞ്ഞതവണ പ്രധാനമന്ത്രിയും രണ്ട് സീറ്റിൽ മത്സരിച്ചിരുന്നു’’– കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. രണ്ട് സീറ്റിൽ മത്സരിക്കണമെന്ന ആവശ്യം ലീഗും മുന്നോട്ടുവച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
‘‘രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ മത്സരം ഇന്ത്യ മുന്നണിയുടെ സാധ്യതകൾ വൻതോതിൽ വർധിപ്പിക്കും. ഞങ്ങൾ തന്നെ ആ അഭിപ്രായം അദ്ദേഹത്തെ അറിയിച്ചിരുന്നു. കെ.സി.വേണുഗോപാലുമായി ഞാൻ തന്നെ ടെലിഫോണിൽ സംസാരിച്ചിരുന്നു. മത്സരിക്കണമെന്നു പറഞ്ഞിരുന്നു. ആദ്യത്തെ കാര്യമൊന്നുമല്ലല്ലോ ഇത്. കഴിഞ്ഞതവണ പ്രധാനമന്ത്രിയും അങ്ങനെ തന്നെ ആയിരുന്നില്ലേ? രാഷ്ട്രീയ തീരുമാനങ്ങളാണ്. അതുവച്ച് പ്രചരണം നടത്തുന്നതിൽ അർഥമില്ല’’ – പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.