വൈദ്യുതി നിലച്ചു, പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിന് നേരെ ആക്രമണം; പ്രതിഷേധവുമായി ജീവനക്കാർ
കോഴിക്കോട്∙ പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിൽ ചിലർ സംഘടിച്ചെത്തി അതിക്രമം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കഴിഞ്ഞ രാത്രി വൈദ്യുതി നിലച്ചതിനെ തുടർന്നാണ് നാട്ടുകാർ കെഎസ്ഇബി ഓഫിസിൽ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് അക്രമം നടത്തുകയായിരുന്നുെവന്ന് കെഎസ്ഇബി

കോഴിക്കോട്∙ പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിൽ ചിലർ സംഘടിച്ചെത്തി അതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു . കഴിഞ്ഞ രാത്രി വൈദ്യുതി നിലച്ചതിനെ തുടർന്നാണ് നാട്ടുകാർ കെഎസ്ഇബി ഓഫിസിൽ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് അക്രമം നടത്തുകയായിരുന്നുവെന്ന് കെഎസ്ഇബി ജീവനക്കാർ നൽകിയ പരാതിയിൽ പറയുന്നു.
അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയതിൽ പ്രതിഷേധിച്ച് ജീവനക്കാർ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. അക്രമികളെ അറസ്റ്റ് ചെയ്ത്, ജീവനക്കാർക്കു സ്വൈരമായി ജോലി ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് വിവിധ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, പരാതി ലഭിച്ചെന്നും പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസ് റജിസ്റ്റർ ചെയ്യുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.