വയനാട് നടവയലിൽ നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു
പനമരം∙ വയനാട് നടവയൽ നെയ്ക്കുപ്പയില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു. പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കല്‍ അജേഷിന്റെ വാഹനങ്ങളാണ് തകർത്തത്. കഴിഞ്ഞ രാത്രിയാണ് സംഭവം. വീട്ടിലേക്കുള്ള വഴിയിലാണ് വാഹനങ്ങള്‍ നിർത്തിയിട്ടിരുന്നത്. കാറിന്റെ മുന്‍ഭാഗം ആന ചവിട്ടിത്തകര്‍ത്തു. പിന്‍ഭാഗത്ത് കുത്തി.

പനമരം∙ വയനാട് നടവയൽ നെയ്ക്കുപ്പയില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു. പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കല്‍ അജേഷിന്റെ വാഹനങ്ങളാണ് തകർത്തത്. കഴിഞ്ഞ രാത്രിയാണ് സംഭവം. വീട്ടിലേക്കുള്ള വഴിയിലാണ് വാഹനങ്ങള്‍ നിർത്തിയിട്ടിരുന്നത്. കാറിന്റെ മുന്‍ഭാഗം ആന ചവിട്ടിത്തകര്‍ത്തു. പിന്‍ഭാഗത്ത് കുത്തി. കാര്‍ മൂടിയിട്ടിരുന്ന ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകീറി. കാറിനടുത്തുണ്ടായിരുന്ന ബൈക്കും ചവിട്ടിമറിച്ചു.
വീട്ടുമുറ്റത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ആന തകര്‍ക്കുന്നത് പതിവാണെന്ന് നെയ്ക്കുപ്പ നിവാസികള്‍ പറഞ്ഞു. ആഴ്ചകള്‍ക്ക് മുൻപ് ഓട്ടോയും ബൈക്കും കാറും ആന നശിപ്പിച്ചിരുന്നു. വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.