ബിആർഎസ് നേതാവ് കെ.കവിതയുടെ ജാമ്യാപേക്ഷ തള്ളി
ന്യൂഡൽഹി∙ മദ്യനയ അഴിമതി കേസിൽ ഇ.ഡി. അറസ്റ്റ് ചെയ്ത ബിആര്‍എസ് നേതാവ് കെ.കവിതയുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി.

ന്യൂഡൽഹി∙ മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ.കവിതയുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. റൗസ് അവന്യൂ കോടതിയിലെ സ്‍പെഷൽ ജഡ്‍ജ് കാവേരി ബവേജയാണ് അപേക്ഷ തള്ളിയത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കവിത.
മദ്യനയ അഴിമതി കേസിൽ സിബിഐയും ഇ.ഡിയും കവിതയ്ക്ക് എതിരെ കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. മാർച്ച് 15 നാണ് കവിതയെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേ സിബിഐയും അറസ്റ്റ് രേഖപ്പെടുത്തി.
ഡല്‍ഹി മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാന്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുമായും ആംആദ്‍മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നുമാണ് ഇ.ഡി വെളിപ്പെടുത്തൽ.