11 കെവി ലൈനിൽനിന്ന് ഷോക്കേറ്റ് വീണു; എല്ലാവരും ഭയന്നു, രക്ഷകനായി രഞ്ജിത്– വിഡിയോ
വടകര ∙ 11 കെവി ലൈനിൽനിന്ന് ഷോക്കേറ്റ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ അബോധാവസ്ഥയിലായ തൊഴിലാളിക്ക് രക്ഷകനായി വൈദ്യുതി ബോർഡ് ജീവനക്കാരൻ.

വടകര ∙ 11 കെവി ലൈനിൽനിന്ന് ഷോക്കേറ്റ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ അബോധാവസ്ഥയിലായ തൊഴിലാളിക്ക് രക്ഷകനായി വൈദ്യുതി ബോർഡ് ജീവനക്കാരൻ. കുട്ടോത്ത് സ്വദേശി വിടുപറമ്പിൽ സത്യനാണു ബീച്ച് സെക്‌ഷൻ ഓവർസിയർ പഴങ്കാവ് എമി ഹൗസിൽ സി.കെ.രഞ്ജിത്തിന്റെ തക്കസമയത്തെ ഇടപെടൽ മൂലം ജീവൻ തിരിച്ചുകിട്ടിയത്.
രാവിലെ 11.30ന് കോൺവന്റ് റോഡിലെ രണ്ടു നില കടമുറിയുടെ മുകളിൽ മേൽക്കൂര മാറ്റി സ്റ്റീൽ പൈപ്പ് ഇടുമ്പോഴാണു ഷോക്കേറ്റത്. സ്റ്റീൽ പൈപ്പ് ലൈനിൽ തട്ടി മേൽക്കൂരയിൽ തെറിച്ചു വീണ സത്യന്റെ ബോധം പോയി. മറ്റൊരു തൊഴിലാളി താങ്ങിപ്പിടിച്ച അവസ്ഥയിൽ 15 മിനിറ്റോളം മേൽക്കൂരയിൽ കഴിയേണ്ടി വന്നു.
ഷോക്കടിച്ചതായതു കൊണ്ട് ആരും മുകളിലേക്ക് കയറാതെ തരിച്ചു നിന്നു. വിവരമറിഞ്ഞ രഞ്ജിത്ത് സഹപ്രവർത്തകന്റെയൊപ്പം ബൈക്കിൽ കുതിച്ചെത്തി. കോണി വഴി മുകളിലേക്ക് കയറി നെഞ്ചിൽ അമർത്തി ജീവൻരക്ഷാ പ്രവർത്തനം നടത്തി. ഫയർഫോഴ്സിന്റെ സഹായത്തോടെ സത്യനെ താഴെ ഇറക്കി ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.