3 ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്, 12 ജില്ലകളിൽ യെലോ അലർട്ട്; വൈകാതെ മഴയെത്തിയേക്കും
തിരുവനന്തപുരം∙ സംസ്ഥാനത്തെ 3 ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം,

തിരുവനന്തപുരം∙ സംസ്ഥാനത്തെ 3 ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കോഴിക്കോട് 39 ഡിഗ്രി വരെയും ചൂട് ഉയരും. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും യെലോ അലർട്ടും പ്രഖ്യാപിച്ചു.
അതേസമയം, സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ 1.4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. തീരപ്രദേശത്തുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നാണു മുന്നറിയിപ്പ്. രാത്രി 11.30 വരെയാണു ജാഗ്രതാ നിർദേശം.
ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്നും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ശനിയാഴ്ചയും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഈ ദിവസങ്ങളിൽ 4 ജില്ലകളിലും യെലോ അലർട്ടാണ്. മേയ് 11, 12 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.