ഹരിയാന നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണം: ഗവർണർക്ക് കത്തയച്ച് ദുഷ്യന്ത് ചൗട്ടാല
ചണ്ഡീഗഡ്∙ ഹരിയാന മുൻ ഉപമുഖ്യമന്ത്രിയും ബിജെപിയുടെ മുൻ സഖ്യകക്ഷിയായ ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാല സംസ്ഥാന നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചു. മൂന്നു സ്വതന്ത്ര എംഎൽഎമാർ സർക്കാരിനു പിന്തുണ പിൻവലിച്ചതിനെ തുടർന്നുള്ള രാഷ്ട്രീയ നീക്കങ്ങൾക്കിടെയാണ്

ചണ്ഡീഗഡ്∙ ഹരിയാന മുൻ ഉപമുഖ്യമന്ത്രിയും ബിജെപിയുടെ മുൻ സഖ്യകക്ഷിയായ ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാല സംസ്ഥാന നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചു. മൂന്നു സ്വതന്ത്ര എംഎൽഎമാർ സർക്കാരിനു പിന്തുണ പിൻവലിച്ചതിനെ തുടർന്നുള്ള രാഷ്ട്രീയ നീക്കങ്ങൾക്കിടെയാണ് ചൗട്ടാലയുടെ നടപടി. സർക്കാരിനു ഭൂരിപക്ഷം നഷ്ടമായതായി ഗവർണർ ബന്ദാരു ദത്താത്രേയയ്ക്ക് അയച്ച കത്തിൽ ചൗട്ടാല പറഞ്ഞു.
ചൊവ്വാഴ്ചയാണ് സ്വതന്ത്ര എംഎൽഎമാർ രാജിവച്ചത്. ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി രണ്ടു മാസം മുൻപ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. പിന്നീട് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെയാണ് ബിജെപി സർക്കാർ രൂപീകരിച്ചത്. സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ ജെജെപി പിന്തുണയ്ക്കുമെന്ന് ചൗട്ടാല പറഞ്ഞു. എന്നാൽ കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതു സംബന്ധിച്ച് സൂചനകൾ നൽകിയില്ല.
ഹരിയാനയിൽ ബിജെപി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് നീക്കം നടത്തിയാൽ അതിനെ പിന്തുണയ്ക്കുമെന്നു ദുഷ്യന്ത് ചൗട്ടാല കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. അതേസമയം, ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്നും സർക്കാരിനു പ്രതിസന്ധിയില്ലെന്നും മുഖ്യമന്ത്രി നായബ് സിങ് സെയ്നി വ്യക്തമാക്കി. 90 അംഗ നിയമസഭയിൽ നിലവിൽ 88 അംഗങ്ങളാണുള്ളത്. ഇതിൽ 40 പേരാണു ബിജെപി അംഗങ്ങൾ. എച്ച്എൽപി അംഗത്തിന്റെയും സ്വതന്ത്ര അംഗമായ നയൻ പാൽ റാവത്തിന്റെയും പിന്തുണയും ബിജെപിക്കുണ്ട്. കോൺഗ്രസിന്റെ 30 അംഗങ്ങൾ ഉൾപ്പെടെ പ്രതിപക്ഷത്ത് 46 അംഗങ്ങളുണ്ട്. സംസ്ഥാനത്തു രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു.